ബംഗലൂരു: എം എസ് ധോണിക്കൊപ്പം വിരമിക്കല്‍ പ്രഖ്യാപിച്ച സുരേഷ് റെയ്നയുടെ സംഭാവനകളെ പുകഴ്ത്തി ഇന്ത്യന്‍ മുന്‍ നായകന് രാഹുല്‍ ദ്രാവിഡ്. അണ്ടര്‍ 19 ക്രിക്കറ്റില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് റെയ്നയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഇന്ത്യന്‍ ടീമിലെ സുപ്രധാന താരമായി റെയ്ന മാറുമെന്ന് എനിക്ക് അന്നേ വിശ്വാസമുണ്ടായിരുന്നു. അത് ശരിയായിരുന്നുവെന്ന് അതിനുശേഷമുളള ഒന്നരപതിറ്റാണ്ട് തെളിയിച്ചുവെന്നും ബിസിസിഐ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ദ്രാവിഡ് പറഞ്ഞു.
Read also: കേരളത്തിലെ കോവിഡ് പ്രതിരോധത്തിന് നേട്ടമായി 103 വയസുകാരന് കോവിഡ് മുക്തി
ഐപിഎല്ലില്‍ കഴിഞ്ഞ ഒറു ദശകത്തിനിടെയുണ്ടായ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് അദ്ദേഹം. കരിയറില്‍ ഭൂരിഭാഗവും അഞ്ചാമതോ ആറാമതോ ആണ് അദ്ദേഹം ബാറ്റ് ചെയ്തത്. ടീം ഇന്ത്യക്കായി എപ്പോഴും കടുപ്പമേറിയ ജോലികള്‍ ചെയ്തത് റെയ്നയായിരുന്നു.ബാറ്റിംഗ് ഓര്‍ഡറില്‍ കുറച്ചുകൂടി മുകളില്‍ ബാറ്റ് ചെയ്തിരുന്നെങ്കില്‍ കരിയറില്‍ ഇതിനേക്കാള്‍ മികച്ച നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കാനാവുമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈക്കായി മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുമ്പോള്‍ നമ്മളത് കണ്ടതാണെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കുന്നു.
Post Your Comments