പാക്ക് ഉള്‍പ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചു, ഡ്രോണുകള്‍ തകര്‍ന്നു വീഴുന്നു,. ചൈനയുടെ സിഎച്-4ബി യുസിഎവി സ്പെഷ്യല്‍ പതിപ്പ് പല രാജ്യങ്ങള്‍ക്കും നല്‍കുകയുണ്ടായി. പാക്കിസ്ഥാന്‍, ഇറാഖ്, ഈജിപ്ത്, സൗദി അറേബ്യ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇവ വാങ്ങിയത്. സിഎച്-4, ചൈന എയ്റോസ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോര്‍പറേഷനാണ് നിര്‍മിക്കുന്നത്.
read also : കരിപ്പൂര്‍ വിമാനാപകടവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം
ഈ യുഎവിക്ക് 5,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 14 മുതല്‍ 30 മണിക്കൂര്‍ വരെ പറക്കാനുള്ള ശേഷിയും ഉണ്ട്. എത്ര ഭാരമാണ് (സ്ഫോടകവസ്തുക്കള്‍) കൊണ്ടുപോകുന്നതിനെ ആശ്രയിച്ചാണ് ഇവയുടെ പറക്കല്‍ ശേഷി. ഇവയ്ക്ക് മുകളില്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ഡോം ഉള്ളതിനാല്‍, അവയെ റിമോട്ടായി നിയന്ത്രിക്കാം. നാലു ഹാര്‍ഡ് പോസ്റ്റുകളുള്ള യുഎസിവിക്ക്, ലഞ്ചിയന്‍-7,ബ്ലൂ ആരോ-7 ലേസര്‍ ഗൈഡഡ് ബോംബുകള്‍ തുടങ്ങിയവ വഹിക്കാനാകും. ജിപിഎസ് നാവിഗേഷനിലൂടെ കിറുകൃത്യമായി ആളുകളെ വധിക്കാനും സാധിക്കുമെന്നാണ് വയ്പ്പ്. എന്നാല്‍ പല രാജ്യങ്ങളിലും ഡ്രോണുകളോ യുദ്ധവിമാനങ്ങളോ തകര്‍ന്നു വീഴുകയാണ്.
വിവിധ രാജ്യങ്ങളില്‍ ഇത്തരത്തില്‍ സംഭവിച്ച പല അപകടങ്ങളുടെയും ശരിയായ കാരണം ഈ രാജ്യങ്ങളുമായി ചൈന ഉണ്ടാക്കിയ കരാറിലെ സംശയാസ്പദമായ വ്യവസ്ഥകകളാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് ഒരു പ്രത്യേക വകഭേദത്തിനു വേണ്ടിയായിരിക്കും. എന്നാല്‍, അതിനേക്കാള്‍ കുറഞ്ഞ വകഭേദമായിരിക്കും ചൈന എത്തിച്ചുകൊടുക്കുക. വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അടിയന്തരമായി ഉപയോഗിക്കേണ്ടതിനാല്‍ അവര്‍ക്ക് കിട്ടുന്നതു വാങ്ങാനല്ലാതെ നിര്‍വാഹമില്ല.
Post Your Comments