KeralaLatest NewsNews

കേരളത്തിൽ തൊട്ടുകൂടായ്മയുണ്ടോ?ചോദ്യം സിപിഎമ്മിനോടാണ്!

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യം രാജ്

യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യം രാജ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ കേരളത്തിലെ സാമൂഹിക സാഹചര്യം പുറത്ത് കൊണ്ട് വന്നിരിക്കുകയാണ്,

കേരളത്തില്‍ തൊട്ടുകൂടായ്മയുണ്ടോ എന്ന ചോദ്യം ശ്യംരാജ് ഉയര്‍ത്തുന്നത് സിപിഎമ്മിന് നേര്‍ക്കാണ്.
ശ്യംരാജിന്റെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ,
”കേരളത്തിൽ തൊട്ടുകൂടായ്മയുണ്ടോ?ഉണ്ട്, ദേവികുളം താലൂക്കിൽ, CPM ഭരിയ്ക്കുന്ന വട്ടവട പഞ്ചായത്തിൽ.മറ്റൊരു വിഷയവുമായിട്ട് ബന്ധപ്പെട്ടാണ് യുവമോർച്ച ഇടുക്കി അദ്ധ്യക്ഷൻ വിഷ്ണു, സെക്രട്ടറി അനന്ദു, BJP മണ്ഡലം പ്രസിഡന്റ് അളഗർ, ജില്ല കമ്മിറ്റിയംഗം സന്ദീപ് എന്നിവരോടൊപ്പം വട്ടവട സന്ദർശിച്ചത്.
അവിടെ ചെന്നപ്പോഴാണ് കേരളമറിയാതെ മൂടിവച്ച അനേകം കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്.
ചക്ലിയ വിഭാഗത്തിൽ പെട്ട ആളുകളെ ബാർബർ ഷോപ്പിൽ പോയി മുടി വെട്ടാൻ പോലും മറ്റുള്ള ആളുകൾ സമ്മതിക്കില്ലത്രേ! അവരുടെ മുടി വെട്ടിയാൽ ഷോപ്പ് ബഹിഷ്കരിക്കുമെന്നാണ് മറ്റുള്ളവരുടെ ഭീഷണി.നിലവിലെ സാഹചര്യത്തിൽ 2000 രൂപ മുടക്കി ജീപ്പിൽ മൂന്നാറിൽ പോയാൽ മാത്രമേ അവർക്ക് മുടി വെട്ടിക്കാനാവൂ! സാക്ഷര കേരളത്തിൽ മുടി വെട്ടിയ്ക്കാൻ 2000 രൂപ ചിലവ്…,,
തങ്ങളെ രക്ഷിയ്ക്കണമെന്ന് കരഞ്ഞു പറഞ്ഞ അമ്മമാരുടെ ചിത്രങ്ങൾ മനപൂർവം ഷെയർ ചെയ്യുന്നില്ല..
വട്ടവട അഭിമന്യുവിന്റേത് മാത്രമല്ല, അസ്പൃശ്യത നേരിടുന്ന ചൊക്ലിയ വിഭാഗക്കാരുടേതു കൂടിയാണ്.
നാഴികയ്ക്ക് നാൽപത് വട്ടം നവോത്ഥാനമെന്ന് പുലമ്പുന്ന CPM, മാന്യതയുണ്ടെങ്കിൽ അവർ ഭരിക്കുന്ന
പഞ്ചായത്തിലെങ്കിലും അത് നടപ്പാക്കാൻ ശ്രമിയ്ക്കണം….”
ചില ചിത്രങ്ങളും ഇതോടൊപ്പം ശ്യംരാജ് പങ്ക് വെയ്ക്കുന്നുണ്ട്,

shortlink

Related Articles

Post Your Comments

Related Articles


Back to top button