മുബൈ: ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞെന്ന് പറഞ്ഞ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. മുംബൈയിൽ അബ്ദുൾ റഹ്മാൻ ഷേഖ് അൻസാരി എന്ന യുവാവാണ് ഭാര്യ നുസ്രത്ത് സിമ്രാനെ തല ഡിവൈഡറിൽ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്. ദേണ്ടി ബസാർ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറിൽ വെളളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. യുവാവിനെ അറസ്റ്റ് ചെയ്തതായും, ഇയാൾ ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
തെരുവിലെ നടപ്പാതയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. ഭക്ഷണത്തിൽ ഉപ്പ് കുറഞ്ഞു പോയെന്ന് പറഞ്ഞാണ് ഇവർ തമ്മിലുള്ള തർക്കം ആരംഭിക്കുകയും, ദേഷ്യം കൂടിയതും ഇയാൾ ഭാര്യയുടെ തല ഡിവൈഡറിൽ ഇടിപ്പിക്കുകയായിരുന്നു. യുവതിയെ അപ്പോൾത്തന്നെ സമീപത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പ്രതിക്കെതിരെ നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നതെന്നു പോലീസ് വ്യക്തമാക്കി.
Post Your Comments