കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ആശ്വാസമായി ഇന്ത്യ-കുവൈറ്റ് തീരുമാനം. കൂടുതല്‍ സര്‍വീസുകള്‍ക്ക് തയ്യാറായി വിമാന കമ്പനികള്‍. ഈ മാസം പതിനെട്ട് മുതല്‍ കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തുമ. . ഇന്ത്യയും കുവൈറ്റും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക വ്യോമഗതാഗത കരാറിന്റെ ഭാഗമായാണ് ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ ഇന്ത്യന്‍ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുക.
എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഗോ എയര്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് എന്നീ വിമാനക്കമ്പനികളുടെ പട്ടികയാണ് ഇന്ത്യന്‍ വ്യോമയാനമന്ത്രാലയം കുവൈത്തിന് കൈമാറിയത്. ആഗസ്റ്റ് പതിനെട്ടു മുതല്‍ 31 വരെയുള്ള കാലയളവില്‍ പ്രതി ദിനം 7 സര്‍വ്വീസുകളാണു വന്ദേഭാരത് ദൗത്യത്തിനു കീഴില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ നടത്തുക.
എയര്‍ ഇന്ത്യ പ്രതിദിനം 2 സര്‍വ്വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഓരോ സര്‍വ്വീസും നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഒന്നിടവിട്ട ദിവസങ്ങളിലായി മൂന്നും നാലും സര്‍വീസുകള്‍ നടത്തും. ഗോ എയറിനു ഒന്നിടവിട്ട ദിവസങ്ങളില്‍ ഓരോ സര്‍വീസ് മാത്രമാണ് ഷെഡ്യൂളില്‍ ഉള്ളത് . വിമാനങ്ങളുടെ പുറപ്പെടല്‍ സമയം, ഡെസ്റ്റിനേഷന്‍ എന്നിവസംബന്ധിച്ചുള്ള വിവരങ്ങള്‍ കുവൈത്ത് ഡി.ജി.സി.എയുടെ അനുമതിക്ക് ശേഷമായിരിക്കും പ്രസിദ്ധീകരിക്കുക.|
Post Your Comments