ദുബായ്: മോശം കാലാവസ്ഥയെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ വിമാന സർവ്വീസുകൾ വഴി തിരിച്ചുവിട്ടു. ദുബായ് രാജ്യാന്ത വിമാനത്താവളത്തിൽ വരേണ്ടിയിരുന്ന 10 വിമാനങ്ങളാണ് വഴി തിരിച്ചത്. ദുബായ് വേൾഡ് സെന്ററിലേക്കും സമീപത്തെ മറ്റ് വിമാനത്താവളങ്ങളിലേക്കുമാണ് വഴി തിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു.
Read Also: നീ അവളോടൊപ്പം സന്തോഷമായിരിക്കുമെന്ന് കരുതുന്നു: തേപ്പുകാരനെ പത്രപരസ്യത്തിലൂടെ തേച്ചൊട്ടിച്ച് ജെന്നി
അതേസമയം, പുലർച്ചെ മുതൽ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെടുന്നത്. കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. അസ്ഥിര കാലാവസ്ഥയെ തുടർന്ന് യുഎഇയിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്ന് എമിറേറ്റുകളിൽ കനത്ത മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. ഷാർജയിലും ഫുജൈറയിലും റാസൽഖൈമയിലുമാണ് കനത്ത മഴ അനുഭവപ്പെടുന്നത്.
Read Also: നവ ദമ്പതികള്‍ക്ക് ഗര്‍ഭനിരോധന ഉറകളും ഗുളികകളും അടങ്ങുന്ന സൗജന്യകിറ്റുമായി സര്‍ക്കാര്‍
Post Your Comments