Latest NewsNewsIndia

ആര്‍എസ്എസ് നിലപാടുപേക്ഷിച്ച് കമ്യൂണിസ്റ്റുകാരനാകാന്‍ കഴിഞ്ഞത് അഭിമാനകരം ; എസ്ആര്‍പി

തിരുവനന്തപുരം : പഴയ ആര്‍എസ്എസ് ബന്ധം ചര്‍ച്ചയാകുന്നതില്‍ ഉല്‍ക്കണ്ഠയില്ല. യാഥാസ്ഥിതിക കുടുംബത്തില്‍ ജനിച്ച തന്നെ രക്ഷിതാക്കളാണ് ആര്‍എസ്എസ് ശാഖയിലേക്ക് അയച്ചത്. അത് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ് പതിനെട്ടാം വയസ്സില്‍ത്തന്നെ കമ്യൂണിസ്റ്റായത് അഭിമാനകരമായ വളര്‍ച്ചയാണെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്ആര്‍പി പറഞ്ഞു.

പപിയുടെ ആര്‍എസ്എസ് ബന്ധം വിവാദമായത് ജന്മഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിലൂടെയാണ്. അതില്‍ അദ്ദേഹം ശാഖയില്‍ പങ്കെടുക്കുക മാത്രമല്ല കായംകുളത്ത് ശാഖശിക്ഷകുമായിരുന്നുവെന്നും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്ക് ശാഖയില്‍ പ്രവര്‍ത്തകനായിരുന്നുവെന്നും പിന്നീട് സംഘത്തിന്റെ പ്രവര്‍ത്തന ശിബിരത്തിലും പങ്കെടുത്തിട്ടുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button