ഏറെ വിവാദമായ സ്വര്‍ണക്കടത്ത് കേസില്‍ അണികളെ ബോധിപ്പിക്കാന്‍ ന്യായീകരണവുമായി സിപിഎം. ലഘുലേഖയിലൂടെയാണ് സിപിഎം സ്വയം വെള്ളപൂശാന്‍ ശ്രമിക്കുന്നത്. കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് വാദിക്കാനാണ് സിപിഎമ്മിന്റെ ശ്രമം.സര്‍ക്കാരിന്റെ ജനപിന്തുണയില്‍ വിരളിപൂണ്ടവര്‍ അജണ്ട ഉണ്ടാക്കുന്നു എന്നാണ് സിപിഎം ലഘുലേഖയിലെ ഒരു വിമര്‍ശനം. മാദ്ധ്യമങ്ങള്‍ക്കെതിരെയും ലഘുലേഖയില്‍ സിപിഎം വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കാനാണ് ചില മാദ്ധ്യമങ്ങളുടെ ശ്രമം എന്നാണ് സിപി.എമ്മിന്റെ കണ്ടെത്തല്‍. ശിവശങ്കറിനെതിരെ സര്‍ക്കാര്‍ നടപടി എടുത്തു എന്നും ലഘുലേഖയില്‍ വിശദീകരിക്കുന്നു.അതേസമയം, ശിവശങ്കറിനെതിരെ നടപടി വൈകിയത് ഐഎഎസ് ഉദ്യോഗസ്ഥനായതിനാലാണെന്ന ന്യായീകരണമാണ് സി.പി.എം നല്‍കുന്നത്. ശിവശങ്കറിന് കള്ളക്കടത്തില്‍ ബന്ധമുണ്ടെന്നോ പ്രതി ചേര്‍ത്തന്നോ അന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും ലഘുലേഖയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ സ്വപ്ന സുരേഷ് കര്‍ണാടകയിലേക്ക് കടന്നത് തടയാന്‍ പോലീസ് ശ്രമിക്കാഞ്ഞത് അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടാത്തതിനാലാണെന്ന വിചിത്ര ന്യായീകരണമാണ് ലഘുലേഖയിലുള്ളത്.എല്‍ഡിഎഫ് തുടര്‍ ഭരണം നേടുമോ എന്നതാണ് പ്രതിപക്ഷത്തിന്റെ ആശങ്ക. കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് അധമ രാഷ്ട്രീയമെന്നും ലഘുലേഖയില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിനെയും ലഘു ലേഖയിലൂടെ സിപിഎം വിമര്‍ശിക്കുന്നു. അറ്റാഷക്ക് രാജ്യം വിടാന്‍ കളമൊരുക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നാണ് ലഘുലേഖയിലെ സിപിഎമ്മിന്റെ ആരോപണം.
Post Your Comments