തിരുവനന്തപുരം: ലീഗിലെ പൊട്ടിത്തെറികൾക്കെല്ലാം സി പി എമ്മിന് പങ്കുണ്ടെന്നുള്ളത് പകൽ പോലെ വ്യക്തമാണെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തകർച്ചയിൽ നേട്ടമുണ്ടാകുന്നത് മലബാറിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കാണ്. കെ ടി ജലീലിന്റെ ഇടപെടലുകളാണ് ചന്ദ്രികയിലെ പ്രശ്ങ്ങളെ കൂടുതൽ രാഷ്ട്രീയവൽക്കരിച്ചത്. കുഞ്ഞാലിക്കുട്ടിയെ കേന്ദ്രീകരിച്ച് ലീഗില്‍ ഉണ്ടാവുന്ന സംഭവവികാസങ്ങള്‍ അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ലീഗ് വിലയിരുത്തുന്നു.
Also Read:ഓട്ടോറിക്ഷയുടെ മുകളിൽ ചക്ക വീണ് ഡ്രൈവർ ബോധരഹിതനായി
മലപ്പുറത്തും മലബാറിലും ഇടത്പക്ഷ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താന്‍ കൂടി സഹായകമായ തരത്തില്‍ ഈ പ്രശ്നത്തെ എങ്ങനെ മാറ്റിയെടുക്കാമെന്നാണ് സി പി എം ഇപ്പോൾ ചിന്തിക്കുന്നതെന്നും ലീഗ് ആരോപിക്കുന്നു. ലീഗിനുള്ളിലെ പൊട്ടിത്തെറിയിൽ പങ്കുണ്ടെങ്കിലും ലീഗിലെ ആഭ്യന്തരവിഷയത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയെന്ന നിലയില്‍ പ്രത്യക്ഷത്തില്‍ ഇടപെടരുതെന്ന കര്‍ശനനിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. നിയമസഭയിലും പുറത്തും സി.പി.എം പ്രത്യേക താല്പര്യത്തോടെ ഇതുവരെ ലീഗ് വിവാദങ്ങളില്‍ പ്രതികരിച്ചിട്ടില്ല.
കുഞ്ഞാലിക്കുട്ടിയുടെ വിഷയത്തിൽ സി പി എം ഉൾ വലിഞ്ഞു നിൽക്കുകയായിരുന്നെങ്കിലും കെ ടി ജലീലിന്റെ ഇടപെടൽ പാർട്ടിയെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ലീഗിനുള്ളില്‍ത്തന്നെ അവസാനിക്കേണ്ട പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന് എതിരായ ആരോപണം നിയമസഭയില്‍ ഉന്നയിച്ച കെ ടി ജലീൽ ചന്ദ്രികയുടെ ഫണ്ട് വിവാദം, ലീഗ് സംസ്ഥാന പ്രസിഡന്റിന് ഇ.ഡി നല്കിയ നോട്ടീസിന്റെ പകര്‍പ്പ് എന്നിവ തുടര്‍ച്ചയായി വാര്‍ത്തസമ്മേളനത്തിലൂടെ ഉന്നയിച്ചത് രാഷ്ട്രീയ ഗുണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Post Your Comments