കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ക്യാബിന്‍ ക്രൂവിന് ഒരു മാസം അവധി നൽകി അധികൃതർ. തലനാരിഴക്ക് രക്ഷപ്പെട്ടുവെങ്കിലും ദുരന്തത്തിന്റെ ആഘാതത്തിലാണ് വിമാനത്തിലെ ക്യാബിന്‍ ക്രൂ. ഇതിന്റെ പശ്ചാത്തലത്തിലാണ് അവധി നൽകിയത്. അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് വിമുക്തരാകും വരെ നാല് ക്യാബിന്‍ ക്രൂവിന് ശമ്പളത്തോടെയുള്ള അവധി അനുവദിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. രണ്ട് പൈലറ്റുമാരും നാല് ക്യാബിന്‍ ക്രൂമാരുമാരും വിമാനത്തിലുണ്ടായിരുന്നു.
Read also: സെപ്റ്റംബറോടുകൂടി പ്രതിദിനം 20,000 കൊവിഡ് കേസുകള്‍; ആരോഗ്യമന്ത്രിയോട് ചോദ്യങ്ങളുമായി വിഷ്ണുനാഥ്
ലാൻഡിങ് സമയമായതിനാല്‍ അപകടം നടക്കുമ്പോള്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലായിരുന്നുവെന്നാണ് റിപ്പോർട്ട്. നിസാരമായ പരിക്കേറ്റ മൂന്ന് പേർ ചികിത്സക്ക് ശേഷം കോഴിക്കോട്ടെ വീട്ടില്‍ വിശ്രമിക്കുകയാണ്. നാലാമത്തെ ക്യാബിന്‍ ക്രൂ അക്ഷയ് പാൽ സിങ്ങിന്റെ പരിക്ക് സാരമുള്ളതായിരുന്നു. കാലിന് പൊട്ടുണ്ടായിരുന്നതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
Post Your Comments