Latest NewsNewsBusiness

വമ്പൻ റിക്രൂട്ട്മെന്റിനൊരുങ്ങി എയർ ഇന്ത്യ, റിപ്പോർട്ട് ചെയ്തത് നിരവധി ഒഴിവുകൾ

ക്യാബിൻ ക്രൂവിനായി 4,200 ട്രെയിനികളെയും, 900 പൈലറ്റുമാരെയുമാണ് ഈ വർഷം നിയമിക്കുക

ലോകത്തിലെ ഏറ്റവും വലിയ വിമാന കരാറിൽ ഒപ്പുവച്ചതോടെ വമ്പൻ തൊഴിലവസരങ്ങളുമായി എയർ ഇന്ത്യ. എയർ ഇന്ത്യയിലെ തൊഴിലവസരങ്ങൾ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും, ഈ വർഷത്തോടെ വിവിധ തസ്തികകളിൽ നിയമനം നടത്താനാണ് എയർ ഇന്ത്യയുടെ തീരുമാനം. ദേശീയ, അന്തർദേശീയ സർവീസുകൾ നടത്തുമ്പോൾ ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നിയമനങ്ങൾ ഈ വർഷം തന്നെ നടത്തുന്നത്.

ക്യാബിൻ ക്രൂവിനായി 4,200 ട്രെയിനികളെയും, 900 പൈലറ്റുമാരെയുമാണ് ഈ വർഷം നിയമിക്കുക. അതേസമയം, കഴിഞ്ഞ മൂന്ന് മാസങ്ങളിലായി ഏകദേശം 1,100 ക്യാബിൻ ജീവനക്കാരെ എയർ ഇന്ത്യ റിക്രൂട്ട് ചെയ്തിട്ടുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also Read: ആ​ദി​വാ​സി യു​വ​തി ഉ​ള്‍​ക്കാ​ട്ടി​ൽ പ്രസവിച്ചു

അപേക്ഷകരിൽ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ക്യാബിൻ ക്രൂ, സുരക്ഷയും ഉപഭോക്തൃ സേവന വൈദഗ്ധ്യവും പഠിപ്പിക്കുന്ന 15 ആഴ്ചത്തെ പരിശീലന പരിപാടി എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, ഇന്ത്യൻ ഹോസ്പിറ്റാലിറ്റിയെയും, ടാറ്റാ ഗ്രൂപ്പ് സംസ്കാരത്തെയും മറ്റു രാജ്യങ്ങൾക്ക് മുന്നിൽ എങ്ങനെ മികച്ച രീതിയിൽ പ്രതിനിധീകരിക്കാം എന്നതിനെ കുറിച്ചുള്ള ക്ലാസുകളും നൽകുന്നതാണ്. മുംബൈയിലെ കേന്ദ്രത്തിൽ പരിശീലന പരിപാടിയുടെ ഭാഗമായി ക്ലാസ് റൂം, ഇൻ- ഫ്ലൈറ്റ് പരിശീലനം എന്നിവ നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button