
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. തടവുകാര്‍ക്കും ജയില്‍ ജീവനക്കാര്‍ക്കും രോഗം പിടിപ്പെടുന്നുണ്ട്. ഇന്ന് 53 പേര്‍ക്ക് കൂടിയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ തടവുകാര്‍ക്ക് പുറമെ ജയില്‍ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ജയിലിലെ കോവിഡ് ബാധിതരുടെ എണ്ണം 217 ആയി ഉയര്‍ന്നു.
115 പേര്‍ക്കാണ് ഇന്ന് കോവിഡ് പരിശോധന നടത്തിയത്. ഇതിലാണ് 53 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. പുതുതായി ജയിലിലേക്ക് എത്തുന്നവരെ പ്രത്യേക സെല്ലില്‍ പാര്‍പ്പിച്ചു കോവിഡ് പരിശോധന നടത്തിയ ശേഷമാണ് ജയിലിലേക്ക് പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തിലും ജയിലില്‍ കോവിഡ് പടരുകയാണ്. അതേസമയം പൂജപ്പുര ജയിലില്‍ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മറ്റു ജയിലുകളിലും ആന്റിജന്‍ പരിശോധന നടത്താനാണ് തീരുമാനം.
Post Your Comments