KeralaLatest NewsNews

ഖുർആൻ എവിടെയൊക്കെ വിതരണം ചെയ്തു: ആർക്കൊക്കെ അതു കിട്ടി: ജലീൽ വിശദീകരിക്കണമെന്ന് പി.സി.തോമസ്

കോട്ടയം: ഡിപ്ലോമാറ്റിക് ചാനൽ വഴി വന്ന ഖുർആൻ എവിടെയൊക്കെ വിതരണം ചെയ്തു, ആർക്കൊക്കെ അതു കിട്ടി എന്ന് മന്ത്രി കെ.ടി ജലീൽ വിശദീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാനും എൻഡിഎ ദേശീയ സമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ പി.സി തോമസ്.മൊത്തം എത്ര ഖുർആൻ ഉണ്ടായിരുന്നു എന്നു കൂടി അദ്ദേഹം പറഞ്ഞാൽ നന്നായിരിക്കും. റംസാൻ പ്രമാണിച്ചുള്ള സമ്മാനകിറ്റുകൾ കോൺസുലേറ്റിൽ നിന്നും വാങ്ങിയ പ്രശ്നം വന്നപ്പോഴും ഖുർആൻ വന്നതിനെ പറ്റി ജലീൽ മിണ്ടാത്തതെന്താണെന്ന് ജനങ്ങൾക്ക് അറിയണമെന്നും ഖുർആൻ എന്ന അമൂല്യമായ മതഗ്രന്ഥത്തെ ആക്ഷേപിച്ചതിന് കൂടി മന്ത്രി മറുപടി പറയേണ്ടിവരുമെന്നും തോമസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button