
വിശാഖപട്ടണം : ആന്ധ്രപ്രദേശിൽ സ്വത്ത് ഭാഗം വെക്കുന്നതുമായുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം. പിന്‍തിരിഞ്ഞിരുന്ന് ഏതോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മകനെ പുറകിലൂടെയെത്തി മുന്‍കൂട്ടി തീരുമാനിച്ചതു പോലെയാണ് പിതാവ് ചുറ്റികയ്ക്കടിച്ച് കൊന്നത്.
സംഭവത്തില്‍ പ്രതിയായ വീരരാജു പോലീസില്‍ കീഴങ്ങിയിട്ടുണ്ട്. സ്വത്ത് സംബന്ധിച്ച തര്‍ക്കമാണ് നാല്‍പതുകാരനായ മകന്റെ കൊലപാതകത്തിന് വീരരാജുവിനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമികവിവരം. വീടിന്റെ വരാന്തയിൽ സ്റ്റൂളില്‍ ഇരിക്കുന്ന മകന്‍ ജല്‍രാജുവിന്റെ അരികിലെത്തിയ വീരരാജു മകന്റെ തലയില്‍ ആഞ്ഞടിക്കുകയായിരുന്നു. തുടർന്ന് തറയിലേക്ക് വീണ മകനെ വീണ്ടും വീണ്ടും ചുറ്റിക കൊണ്ടടിക്കുകയായിരുന്നു.
പോലീസിന് മുന്നില്‍ സ്വമേധയാ കീഴടങ്ങിയ വീരരാജുവിനെതിരെ കൊലപാതകക്കുറ്റം രജിസ്റ്റര്‍ ചെയ്തതായും വിശാഖപട്ടണം വെസ്റ്റ് പോലീസ് അറിയിച്ചു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments