കുവൈത്ത് സിറ്റി : കുവൈത്തിൽ കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവ് വരുത്തി ജന ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനു സർക്കാർ പ്രഖ്യാപിച്ച അഞ്ച് ഘട്ട പദ്ധതിയുടെ 4 ആം ഘട്ടം ഓഗസ്റ്റ് 18 ചൊവ്വാഴ്ച ആരംഭിക്കും. ഇന്ന് ചേർന്ന കുവൈത്ത് മന്ത്രി സഭയുടെ പ്രത്യേക യോഗത്തിലാണു തീരുമാനം കൈകൊണ്ടത്. നേരത്തെ അഞ്ചാം ഘട്ടത്തിൽ നടപ്പാക്കാനായി തീരുമാനിച്ച ചില പ്രവർത്തനങ്ങളും ആരോഗ്യ പ്രതിരോധ മാനദണ്ഠങ്ങൾ പാലിച്ചു കൊണ്ട് നാലാം ഘട്ടത്തിൽ നടപ്പിലാക്കുവാനും മന്ത്രി സഭ തീരുമാനിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മുസറം അറിയിച്ചു. തീരുമാനം വന്നതോടെ താഴെ പറയുന്ന പ്രവർത്തനങ്ങൾക്ക് ഓഗസ്ത് 18മുതൽ അനുമതിയായി. സ്പോർട്ട്സ്, ഹെൽത് സ്ഥാപനങ്ങൾ, സലൂണുകൾ, ബാർബർ ഷോപ്പുകൾ, തയ്യൽ കടകൾ, വർക്ക് ഷോപുകൾ. റെസ്റ്റോറന്റുകളിൽ ആരോഗ്യ മാനദണ്ഠങ്ങൾ പാലിച്ച് കൊണ്ട് അകത്തുള്ള സർവ്വീസിനും അനുമതി നൽകിയിട്ടുണ്ട്. പബ്ലിക് ട്രാൻപോർട്ട് ബസുകളിൽ സാമൂഹിക അകലം പാലിച്ചു കൊണ്ട് യാത്രക്കാരെ കയറ്റുവാനും അനുമതിയായി. സർക്കാർ ഓഫീസുകളിൽ 50ശതമാനം ജീവനക്കാരെ വെച്ചു കൊണ്ടുള്ള പ്രവർത്തനം ആരംഭിക്കുവാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി.രാജ്യത്ത് നിലനിൽക്കുന്ന ഭാഗിക കർഫ്യൂ തൽസ്ഥിതിയിൽ തുടരും. ഇത് സംബന്ധിച്ച് ഈ മാസം 20 നു ചേരുന്ന മന്ത്രി സഭാ യോഗം അവലോകനം നടത്തുന്നതായിരിക്കും.
Post Your Comments