KeralaLatest NewsNews

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു… പുറത്തുവരുന്നത് 22 കാരന്റെ കൊടുംക്രൂരത

കാസര്‍കോട് : ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു… പുറത്തുവരുന്നത് 22 കാരന്റെ കൊടുംക്രൂരത . അച്ഛനെയും അമ്മയെയും സഹോദരിയെയും ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി എവിടെയെങ്കിലും പോയി സൈ്വര്യജീവിതം നയിക്കാന്‍ വേണ്ടിയാണ് ആല്‍ബിന്‍ ബെന്നിയെന്ന ഇരുപത്തിരണ്ടുകാരണ്‍ കൊടുംക്രൂരത നടത്തിയിരിക്കുന്നത്. കൃത്യമായി ആസൂത്രണം ചെയ്താണ് ആല്‍ബിന്‍ കുടുംബത്തിനു വിഷം നല്‍കിയത്.

Read Also : തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം : പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം 

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്പ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവു കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങി. ഇതോടെ ഇത്രയും വിഷം ചേര്‍ത്താല്‍ മരിക്കില്ലെന്നു തിരിച്ചറിഞ്ഞ ആല്‍ബിന്‍ പിന്നീട് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് വിവരങ്ങള്‍ കണ്ടെത്തി. പിന്നീടാണു വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടുതല്‍ അളവില്‍ എലിവിഷം ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനാല്‍ ഇയാള്‍ കടയില്‍നിന്ന് എലിവിഷം വാങ്ങി കിടയുടെ അടിയില്‍ സൂക്ഷിക്കുകയും ചെയ്തു.

30ാം തീയതിയാണു വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിഡ്ജില്‍ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു. ഫ്രീസറില്‍ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആല്‍ബിന്‍ ഉള്‍പ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം താഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമില്‍ ആല്‍ബിന്‍ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേര്‍ത്തു.

പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാള്‍ ഐസ്‌ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച് ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button