കുവൈത്തില്‍ 701 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 74,486 ആയി ഉയര്‍ന്നു. കൂടാതെ 648 പേര്‍ രോഗമുക്തരായതായും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. 66,099 പേരാണ് ഇതുവരെ രോഗമുക്തരായത്. അതേസമയം പുതിയ മരണങ്ങളൊന്നും തന്നെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് കുവൈത്തില്‍ മരണമടഞ്ഞത്.
അതേസമയം രാജ്യത്ത് 7,898 സജീവമായ കേസുകളുണ്ടെന്നും ഇതില്‍ 118 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,100 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ ആണ് നടത്തിയത്. ഇതോടെ രാജ്യത്ത് ആകെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 548,005 ആയി.
Post Your Comments