ന്യൂഡല്‍ഹി • ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍, ശ്രീകൃഷ്ണൻ ജയിലിൽ ജനിച്ച ദിവസമാണിന്നെന്നും ആ ദിവസം നിങ്ങള്‍ ജാമ്യം തേടുകയാണെന്നും പരാമര്‍ശം നടത്തി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ.
കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ധർമേന്ദ്ര വാൽവിയുടെ ഹർജി കോടതി പരിഗണിക്കുമ്പോഴായിരുന്നു പരാമര്‍ശം. നിങ്ങൾക്ക് ജാമ്യം വേണോ അതോ ജയില്‍ വേണോ? ശ്രീകൃഷ്ണൻ ജയിലിൽ ജനിച്ച ദിവസമാണ് ഇന്ന്. നിങ്ങൾക്ക് ജയിലിൽ നിന്ന് പോകണോ, ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചോദിച്ചു.
ജാമ്യം അനുവദിക്കുന്നതിനുമുമ്പ് ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിപ്രായപ്പെട്ടു, ‘നല്ലത്, മതം നിങ്ങൾ അങ്ങേയറ്റം ബന്ധപ്പെട്ടിരിക്കുന്ന ഒന്നല്ല.
ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുന്ന വാര്‍ഷിക ഉത്സവമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. മഥുരയിലെ തടവറയിലാണ് കൃഷ്ണൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കൃഷ്ണന്റെ മാതാപിതാക്കളായ ദേവകിയെയും വാസുദേവനെയും അമ്മാവൻ കംസന്‍ തവിലക്കുകയായിരുന്നു.
1994 ല്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തി എന്നതാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ധര്‍മേന്ദ്ര വാല്‍വിക്ക് എതിരായ കേസ്. വിചാരണക്കോടതി ഇയാളെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2017 സെപ്റ്റംബറില്‍ ബോംബെ ഹൈക്കോടതി ഇത് ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീംകോടതിയില്‍ പരിഗണനയിലാണ്.
Post Your Comments