Latest NewsIndiaNews

ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട കാലം അതിക്രമിച്ചു; എസ് എ ബോബ്‌ഡെ

ന്യൂഡൽഹി: ഇന്ത്യൻ നീതിപീഠത്തിന്റെ തലപ്പത്തേക്ക് വനിതകളെത്തേണ്ട കാലം അതിക്രമിച്ചെന്ന് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് ജസ്റ്റിസ് എന്ന നിലയിൽ തന്നെക്കൊണ്ടാകാവുന്ന തരത്തിൽ കാര്യങ്ങൾ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതിയുടെ പടിയിറങ്ങുന്നത് സംതൃപ്തിയോടെയാണ്. ഇനി കോടതിയെ നയിക്കാൻ പ്രാപ്തമായ കൈകളിലാണ് ചുമതലയേൽപ്പിച്ചതെന്ന വിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also: തൃശൂർപൂരത്തിന്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചു; അടുത്ത പൂരം 2022 മെയ് മാസം

ഇന്നലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും എസ് എ ബോബ്‌ഡെ വിരമിച്ചത്. 2013 ഏപ്രിൽ 13നാണ് ബോബ്ഡെ സുപ്രിംകോടതിയിലെ ജഡ്ജിയായി എത്തുന്നത്. 2019 നവംബറിൽ അദ്ദേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിതമനായി.

എൻ വി രമണയെയാണ് പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. രാവിലെ 11 മണിയ്ക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക.

Read Also: രാജ്യത്ത് പുതുതായി 3.46 ലക്ഷം രോഗികൾ, 24 മണിക്കൂറിനിടെ 2624 മരണം; മെയ് പകുതിയോടെ കേസുകൾ ഇരട്ടിയാകുമെന്ന് വിലയിരുത്തൽ

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. വളരെ കുറച്ചു പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. 2022 ഓഗസ്റ്റ് 26 വരെ പതിനാറ് മാസമാണ് എൻ വി രമണയുടെ കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button