Latest NewsNewsIndia

സുപ്രീംകോടതിയിലെ ആറ്​ ജഡ്​ജിമാര്‍ക്ക്​ എച്ച്‌​1എന്‍1; രോഗ പ്രതിരോധ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ ചീഫ്​ ജസ്​റ്റിസ്​ യോഗം വിളിച്ചു

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ആറ്​ ജഡ്​ജിമാര്‍ക്ക്​ എച്ച്‌​1എന്‍1 രോഗം ബാധിച്ചു. ജഡ്​ജിമാരായ മോഹന ശാന്തന ഗൗഡര്‍, ആര്‍. ഭാനുമതി, എ.എസ്​. ബൊപ്പണ്ണ, സഞ്​ജീവ്​ ഖന്ന, അബ്​ദുല്‍ നസീര്‍, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ്​ എച്ച്‌​1എന്‍1 രോഗം സ്ഥിരീകരിച്ചത്​.

ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഢാണ് ചൊവ്വാഴ്​ച കോടതിയില്‍​ ഇക്കാര്യം അറിയിച്ചത്​. രോഗത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട്​ ചീഫ്​ ജസ്​റ്റിസ്​ എസ്​.എ. ബോബ്​ഡെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജഡ്​ജിമാര്‍ക്ക്​ രോഗം പിടിപെട്ടതില്‍ ചീഫ്​ജസ്​റ്റിസ്​ അസ്വസ്ഥനാണെന്നും കോടതിയില്‍ മരുന്ന്​ നല്‍കാനുള്ള ഡിസ്​പന്‍സറി ഒരുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത്​​ ദവെ പറഞ്ഞു. ഇന്നോ നാളെയോ ഡിസ്​പന്‍സറി ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.​

ALSO READ: സി എ എ ഡൽഹി സംഘർഷം: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം അവസാനിക്കുന്നത് വരെ സംയമനം; അതിനു ശേഷം? മുന്നറിയിപ്പുമായി ബിജെപി നേതാവ് കപിൽ മിശ്ര

അതേസമയം, സുപ്രീംകോടതിയിലെ ജോലിക്കാര്‍ക്ക്​ പ്രതിരോധ കുത്തിവെപ്പ്​ നടത്തണമെന്ന് താന്‍​ നിര്‍ദേശിച്ചതായും ചന്ദ്രചൂഢ്​ പറഞ്ഞു. ജഡ്​ജിമാര്‍ കോടതിയിലെത്താന്‍ വൈകിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്​ ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചൂഢ്​ ജഡ്​ജിമാരുടെ രോഗവിവരം അറിയിച്ചത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button