തൃശൂര്‍: തൃശൂര്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സന്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണിത്. തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗമാണ് നിയന്ത്രണങ്ങള്‍ക്കു തീരുമാനിച്ചത്.
read also : ഡോക്ടറുടെ നിർദേശമില്ലാതെ പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ കൊറോണ പരിശോധന നടത്താം
കോവിഡുമായോ രോഗലക്ഷണങ്ങളോടെ വരുന്നവര്‍ക്കായി ഒപി, ഐപി വിഭാഗങ്ങളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. കോവിഡ് വാര്‍ഡുകളില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ശുചീകരണ ജീവനക്കാര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കണം. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിച്ച് മാത്രമേ കോവിഡ് രോഗികളുടെ അടുത്ത് പോകാവൂ. ഈ പ്രത്യേക സംഘം ആശുപത്രിയുടെ മറ്റ് പ്രദേശങ്ങളിലേക്ക് പ്രവേശിക്കുവാനോ മറ്റ് രോഗികളുമായി ഇടപഴകാനോ പാടില്ല.
ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തണം. ആശുപത്രിയിലേക്ക് വരുന്ന വാഹനങ്ങളും ഡ്രൈവര്‍മാരെയും കര്‍ശനമായി പരിശോധിക്കണം. ആശുപത്രികള്‍ക്ക് പുറമെ ആരോഗ്യ മേഖലയിലെ മറ്റ് സ്ഥാപനങ്ങള്‍ക്കും ഈ നിബന്ധന ബാധകമാണ്.
Post Your Comments