ഡോക്ടറുടെ നിർദേശമില്ലെങ്കിലും ഇനി പൊതുജനങ്ങൾക്ക് അംഗീകൃത ലാബുകളിൽ നേരിട്ട് പോയി കൊറോണ പരിശോധന നടത്താം. സമ്മതപത്രവും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും നിര്‍ബന്ധമാണ്. ആര്‍.ടി.പി.സി.ആര്‍, ട്രൂനാറ്റ്, സി.ബി നാറ്റ്, ആന്റിജന്‍ പരിശോധനകള്‍ക്കാണ് അനുമതി. ആര്‍.ടി.പി.സി.ആർ പരിശോധനയ്ക്ക് 2750 രൂപയാണ് നിരക്ക്.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി.പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കിൽ സൗകര്യങ്ങളുള്ളവർക്ക് വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം.ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കൊറോണ ആശുപത്രിയിലേക്കോ മാറ്റും.
Post Your Comments