സിപിഎം ബുദ്ധിജീവിയും അധ്യാപികയുമായ ദീപാ നിശാന്തിന് മറുപടിയുമായി ശ്രീജിത്ത് പണിക്കര്‍. മുന്‍പ് കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചതിന് പിടിക്കപ്പെട്ടിട്ടുള്ള ദീപയുടെ മറ്റൊരു മോഷണവും ശ്രീജിത്ത് വെളിപ്പെടുത്തി. ആദ്യമായല്ലല്ലോ, എന്റെ സുഹൃത്ത് അവന്റെ പുസ്തകം അയച്ചു തന്നപ്പോള്‍ അതിന്റെ പേരും കവര്‍ ഡിസൈനും വരെ പൊക്കിയല്ലേ ശീലം. പട്ടി വേഷം കെട്ടിയാല്‍ കുരയ്ക്കണം. ദേ, പട്ടി, ച്ചര്‍ എന്നൊക്കെ പേരുതന്നെ ഉള്ള സ്ഥിതിക്ക് തുടര്‍ന്നും കുരച്ചാട്ടെ. മറ്റേ സാരിത്തുമ്പനെയും കൂടെ വിളിച്ചാട്ടെ. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ ദീപ രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി പറഞ്ഞ 130 കോടിയില്‍ ഞാന്‍ ഇല്ല എന്ന സൈബര്‍ പ്രചാരണത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതിനെതിരെ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് ദീപയെ പ്രകോപിപ്പിച്ചത്. നേരത്തെ സിപിഎം ബുദ്ധിജീവിയായ എം.ജെ. ശ്രീചിത്രന്‍ പ്രണയലേഖനമായി കൈമാറിയ കവിത ദീപ കോളേജ് അധ്യാപക സംഘടനയുടെ മാഗസിനില്‍ സ്വന്തം കവിതയായി പ്രസിദ്ധീകരിച്ചിരുന്നു. ഇത് കയ്യോടെ പിടിക്കപ്പെടുകയും ചെയ്തു. ഇതുമായി ബന്ധിപ്പിച്ചായിരുന്നു ശ്രീജിത്തിന്റെ പരിഹാസം.
ഇതിനെതിരെ ദീപയും രംഗത്തെത്തി. രാഷ്ട്രീയനിരീക്ഷകന്‍’ എന്നൊക്കെ പറഞ്ഞ് ചാനല്‍ചര്‍ച്ചയില്‍ വന്നിരിക്കുമെങ്കിലും നിരീക്ഷണം വേറെ ചില കാര്യങ്ങളിലാണ്. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്നവരെ / പ്രത്യേകിച്ച് സ്ത്രീകളെ, ആശയപരമായി എതിര്‍ക്കുന്നതിനു പകരം സ്ത്രീവിരുദ്ധതയും അശ്ലീലവും പൊതുവിടത്തില്‍ വിളിച്ചു കൂവുന്ന ആശയപാപ്പരത്തത്തിന്റെ പേരാണ് സംഘിസം. ദീപ ഫേസ്ബുക്കില്‍ കുറ്റപ്പെടുത്തി. ഇതിനെതിരെയാണ് ഇപ്പോള്‍ ശ്രീജിത്ത് വീണ്ടും രംഗത്തുവന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
130 കോടിയില്‍ ഇല്ലാത്തതും മോഷണ സംഘത്തില്‍ മാത്രം ഉള്ളതുമായ കോപ്പി ഡീച്ചര്‍ പതിവ് പണി തുടങ്ങിയിട്ടുണ്ട്. ഇത്തവണ നിരീക്ഷകന് എതിരെയാണ്. രാഷ്ട്രീയപരമായി എതിരഭിപ്രായം പറയുന്ന ആള്‍ക്കാരെ ആശയമായി എതിരിടുന്നതിനു പകരം സ്ത്രീവിരുദ്ധതയും അശ്ലീലവും പൊതുവിടത്തില്‍ വിളിച്ചുകൂവുകയാണത്രേ.
ആട്ടെ, എന്താണ് ഈ വിഷയത്തിലെ സ്ത്രീവിരുദ്ധതയും അശ്ലീലവും എന്ന് നോക്കാം.
ഒരാളിന്റെ കൃതി ഉളുപ്പ് എന്ന മാനുഷിക വികാരത്തിന്റെ അഭാവത്തില്‍ സാരിത്തുമ്പില്‍ കെട്ടപ്പെട്ട ഒരു കോന്തനാല്‍ പൊക്കപ്പെടുകയും ഒരു അക്ഷരം, കുത്ത്, കോമാ മാറ്റമില്ലാതെ, ചിരിക്കുന്ന സ്വന്തം പോട്ടത്തോടൊപ്പം പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന തസ്‌കരവീര വെള്ളായണി പരമിണിയെ കള്ളിയെന്ന് വിളിക്കുന്നതാണത്രേ സ്ത്രീവിരുദ്ധതയും അശ്ലീലവും!
ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്ന് രാഷ്ട്രീയമായി നിരീക്ഷിക്കാന്‍ കഴിവില്ലാത്തവന്റെ ഗതികേട് ആണത്രേ! എന്താണ് ശരിക്കും ഗതികേട് എന്നു നോക്കാം.
കൊള്ളാവുന്ന വല്ലവനും എഴുതുന്ന കൃതി മേല്പറഞ്ഞ സാരിത്തുമ്പന്‍ പൊക്കി തരുമ്പോള്‍ ചില വൈകാരിക മാന്ത്രിക നിസ്സഹായ പരിസരങ്ങളില്‍ മേഞ്ഞു നടന്നതിനാല്‍ ലേലു അല്ലൂ ലേലു അല്ലൂ എന്ന് ചാനലുകളില്‍ വന്നിരുന്ന് മേല്പടി ഉളുപ്പ് രാഹിത്യത്താല്‍ പറയേണ്ടി വരുന്നതാണ് ഗതികേട്. അതാര്‍ക്കാണ് ഉണ്ടായതെന്ന് പ്രത്യേകം പറയണോ?
അത് നിങ്ങള്‍ക്ക് മനസ്സിലായില്ലെങ്കില്‍ നിങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളുടെ ഗതികേട് എന്നു മാത്രമേ പറയാനുള്ളൂ.
നായ്ക്കള്‍ക്ക് കുരച്ചും മനുഷ്യര്‍ക്ക് സംസാരിച്ചും ആണത്രേ ശീലം.
അതെ മനുഷ്യര്‍ സംസാരിച്ചാണ് മുന്നോട്ട് പോകുന്നത്. അതിനിടെ കൂട്ടത്തില്‍ ഒന്നിന്റെ ഓരി കേട്ട് കോപ്പിയടിച്ച് ഓരിയിടുന്നത് നായ്ക്കള്‍ തന്നെയാണ്. അത് തുറന്നു പറഞ്ഞതിന് അഭിനന്ദനങ്ങള്‍. ആദ്യമായല്ലല്ലോ, എന്റെ സുഹൃത്ത് അവന്റെ പുസ്തകം അയച്ചു തന്നപ്പോള്‍ അതിന്റെ പേരും കവര്‍ ഡിസൈനും വരെ പൊക്കിയല്ലേ ശീലം. പട്ടി വേഷം കെട്ടിയാല്‍ കുരയ്ക്കണം. ദേ, പട്ടി, ച്ചര്‍ എന്നൊക്കെ പേരുതന്നെ ഉള്ള സ്ഥിതിക്ക് തുടര്‍ന്നും കുരച്ചാട്ടെ. മറ്റേ സാരിത്തുമ്പനെയും കൂടെ വിളിച്ചാട്ടെ.
എന്റെ പഴയൊരു സംസ്‌കൃത കവിത ഇവിടെ വീണ്ടും കുറിയ്ക്കുന്നു. ഒന്നേ പറയാനുള്ളൂ. മോഷ്ടിക്കരുത് മീശ മാധവാ.
ദീപം നിശാന്തസ്യ ജ്വലിതേ
(രാത്രിയുടെ അന്ത്യയാമങ്ങളില്‍ ദീപം തെളിയിച്ചുവെച്ച്)
തല്‍പ്രഭാം പരസല്‍കൃതി സമ്പാദ്യേ
(ആ ദീപത്തിന്റെ പ്രഭയില്‍ വല്ലവന്റെയും കൊള്ളാവുന്ന രചന അടിച്ചുമാറ്റി)
പ്രകാശിതേ ത്വന്‍നാമ ശ്രീചിത്ര സഹിതേ
(സ്വന്തം പേരും ഐശ്വര്യമുള്ള പോട്ടവും ചേര്‍ത്ത് പ്രസിദ്ധീകരിച്ചാല്‍)
നിരൂപ്യേ മോഷണാന്തം കവിത്വം
(കവിത്വം നിശ്ചയിക്കേണ്ടത് മോഷണത്തിലൂടെയാണ് എന്നു കരുതാം)
Post Your Comments