
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ ട്രോളിയ എഴുത്തുകാരി ദീപ നിശാന്തിനെ വിമർശിച്ച് എസ്. ശാരദക്കുട്ടി.രമ്യ ഹരിദാസ് പാട്ടുപാടിയാല്‍ എന്താണ് തകരാറ് എന്നാണ് ശാരദക്കുട്ടി ചോദിച്ചത്. ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണമെന്ന് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചര്‍ പണ്ട് നൃത്തം ചെയ്തപ്പോള്‍ പലരും കളിയാക്കിയിരുന്നു. അപ്പോള്‍ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താല്‍? സി.എസ്.സുജാതയുടെ നേതൃത്വത്തില്‍ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോള്‍ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.
ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങള്‍ ഒക്കെ അഴിഞ്ഞു വീഴട്ടെ.
സ്ത്രീകളുടെ പ്രകടനപത്രികകളില്‍ സന്തോഷവും സമാധാനവും ആനന്ദവും ഉണര്‍വും വീര്യവും നിറയട്ടെ.ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്‌പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തില്‍ സ്ത്രീകള്‍ക്ക് കാര്യമായി പലതും ചെയ്യാനാകും
സ്ത്രീകള്‍ രംഗത്തു വരുമ്ബോള്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ക്ക് കൂടുതലായ ഒരുണര്‍വ്വുണ്ടാകട്ടെ. തെരുവുകള്‍ ആഹ്ലാദഭരിതമാകണം. പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല.
https://www.facebook.com/saradakutty.madhukumar/posts/2413049625374949
Post Your Comments