KeralaLatest News

ബോഡി ഷെയിമിങ്ങ് പരിപാടിയൊക്കെ മാറ്റിപ്പിടിയെടോ.. ഇതൊന്നുമിപ്പോ ഏല്‍ക്കില്ല-ദീപാ നിശാന്ത്

അഭിമന്യു കൊല്ലപ്പെട്ടപ്പോള്‍ രോഷത്തോടെ പ്രതികരിച്ച അധ്യാപിക ദീപാ നിശാന്ത് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് പ്രതികരിക്കാത്തതിനെതിരെ ട്രോളുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ടീച്ചര്‍ എന്താ പ്രതികരിക്കാത്തത് എന്ന് ചോദിച്ചായിരുന്നു കമന്റുകള്‍. ഇതിന് പിന്നാലെ ദീപാ നിശാന്തിന്റെ പഴയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റും കുത്തിപ്പൊക്കി.

‘എന്തുതരം മനുഷ്യരാണ്. 20 വയസു മാത്രമുള്ള ഒരു കുട്ടിയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കാന്‍ മാത്രം ഏത് പ്രാകൃത പ്രത്യയശാസ്ത്രമാണ് ചില സംഘടനകളെ നയിക്കുന്നത്.’ അന്ന് ദീപ പോസ്റ്റിട്ടത് ഇങ്ങനെയായിരുന്നു. ഈ പോസ്റ്റിലെ വരികളെ ഇപ്പോഴത്തെ സംഭവങ്ങളുമായി ചേര്‍ത്ത് വച്ചാണ് ട്രോളുകള്‍ പ്രചരിച്ചത്. ഒടുവില്‍ ദീപ തന്നെ രംഗത്തെത്തി. ‘എന്റെ സകല പോസ്റ്റിന്റെ താഴെയും ഇതൊക്കെ കൊണ്ടുവന്നിട്ട് കഷ്ടപ്പെടണ്ട ! ഞാന്‍ തന്നെയങ്ങ് ഇട്ടേക്കാം! ഈ ബോഡി ഷെയിമിങ്ങ് പരിപാടിയൊക്കെ മാറ്റിപ്പിടിയെടോ.. ഇതൊന്നുമിപ്പോ ഏല്‍ക്കില്ല!’ എന്നാണ് ദീപയുടെ പോസ്റ്റ്.

https://www.facebook.com/deepa.nisanth/posts/1175872699286091

shortlink

Related Articles

Post Your Comments

Related Articles


Back to top button