കോഴിക്കോട് : എഴുത്തുകാരി ദീപാ നിശാന്തിനെ ട്രോളി നന്ദിയുണ്ട് ടീച്ചറെ എന്ന ഫേസ്ബുക് പോസ്റ്റ് തന്റേതല്ലെന്നു ആലത്തൂർ നിയുക്ത എം പി രമ്യ ഹരിദാസ്. തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ഉപയോഗിക്കുന്നുണ്ടെന്നും പോസ്റ്റ് വന്നത് തന്റെതല്ലാത്ത അക്കൗണ്ടിലാണെന്നും രമ്യ ഹരിദാസ് പറഞ്ഞു.
തന്റെ ശൈലി ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതല്ലയെന്നും നിര്‍ഭാഗ്യകരമായ കാര്യമാണ് ഉണ്ടായതെന്നും രമ്യയുടെ വിശദീകരണത്തിൽ പറയുന്നു. ആലത്തൂരിലെ ജനങ്ങള്‍ ഇത്രയും വലിയൊരു സ്‌നേഹം നല്‍കിയത് ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ലന്ന പൂര്‍ണ്ണ ബോധ്യം തനിക്കുണ്ടെന്നും, ത് തന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയല്ലെന്നും രമ്യ പറഞ്ഞു.
ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും ഉപയോഗിക്കുന്നവര്‍ അവ പിന്‍വലിക്കണമെന്നും രമ്യ അഭ്യര്‍ത്ഥിച്ചു. പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു തന്റെ വിജയം, അത് കൊണ്ട് ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ലെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേർത്തു.
നേരത്തെ രമ്യ ഹരിദാസിന്റേതെന്ന പേരിൽ പുറത്തുവന്ന പോസ്റ്റിന് മറുപടിയുമായി ദീപാ നിഷാന്തും ഫേസ്ബുക് പോസ്റ്റുമായി രംഗത്തെത്തിയിരുന്നു. അടുത്ത പുസ്തകത്തിന്റെ ടാഗ് ലൈന്‍ റെഡിയാണെന്നും ‘ഒന്നരലക്ഷം വോട്ടിനു ഒരാളെ എം.പിയാക്കിയ ദീപാനിശാന്തിന്റെ പുതിയ പുസ്തകം ! എന്നായിരിക്കും അതിന്റെ പേരെന്നുമായിരുന്നു ദീപാ നിശാന്തിന്റെ പോസ്റ്റ്.
രമ്യ ഹരിദാസിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം,
സ്‌നേഹം നിറഞ്ഞ എന്റെ നാട്ടുകാര്‍ അറിയാന്‍,
ഈ തെരഞ്ഞെടുപ്പു കാലത്ത് എനിക്ക് ഏറെ സാഹായകമായ ഒരു മാധ്യമമാണ്
സോഷ്യല്‍ മിഡിയ.
നാട്ടുകാരുമായുള്ള എന്റെ സനേഹത്തിന്റെ ഇഴയടുപ്പം കുട്ടാന്‍ ഈ സാമൂഹ്യ മാധ്യമങ്ങള്‍ ഏറെ സഹായിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷവും
ഇതു നല്‍കന്ന പിന്തുണ ഏറെവിലപ്പെട്ടതുമാണ്.
ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതിനായി ഒരു അക്കൗണ്ടും ഒരു പേജും ആണ് ഉപയോഗിക്കുന്നത്.
അതില്‍ ഒന്ന് ഈ പേജാണ്.
ആയതിന്റെ ലിങ്കുകള്‍ ചുവടെ ചേര്‍ക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇപ്പോള്‍ അടുത്ത ദിവസങ്ങളിലായി ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത വിഷയങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റ്
എന്റേ തല്ലാത്ത, ഞാന്‍ ഉപയോഗിക്കാത്ത എന്റെ അക്കൗണ്ടില്‍ വന്നതായി
അറിയാന്‍ കഴിഞ്ഞു.ഇത് തീര്‍ത്തും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ് .
ആരേയും വ്യക്തിപരമായി ആക്ഷേപിക്കാനല്ല ആലത്തൂരിലെ
ജനങ്ങള്‍ ഇത്രേം വലിയൊരു സ്‌നേഹം നല്‍കിയതെന്ന പൂര്‍ണ്ണ ബോധ്യമെനിക്കുണ്ട് , അതെന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ശൈലിയുമല്ല .
ഇത്തരത്തിലുള്ള എല്ലാ പ്രൊഫൈലുകളും പേജുകളും ദയവായി അത് ഉപയോഗിക്കുന്നവര്‍ പിന്‍വലിക്കണം .
പല ആക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമുള്ള മറുപടികൂടിയായിരുന്നു ഈ വിജയം ,
അത് കൊണ്ട് തന്നെ ആരേയും ആക്ഷേപിക്കാനോ പരിഹസിക്കാനോ ഇല്ല , നമ്മുക്ക് ഒന്നിച്ചു മുന്നേറാം ,
ആലത്തൂരിന് വേണ്ടി . ഒരിക്കല്‍ കൂടി വാക്കുകള്‍ക്ക് അതീതമായ
നന്ദി അറിയിക്കുന്നു ..
ഇവയാണ് ഞാന്‍ ഉപയോഗിക്കുന്നത് https://www.facebook.com/100006989867294
Page :https://www.facebook.com/Ramyaharidasmp
Post Your Comments