
ആലപ്പുഴ: കവിതാ മോഷണക്കേസിൽ ആരോപണം നേരിടുന്ന എഴുത്തുകാരി ദീപാ നിശാന്ത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണയം റദ്ദാക്കി. തുടര്‍ന്ന് പുനര്‍ മൂല്യ നിര്‍ണയം നടത്തി. ജൂറിയംഗം സന്തോഷ് എച്ചിക്കാനമാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്. 14 ഉപന്യാസങ്ങള്‍ക്കാണ് പുനര്‍ മൂല്യ നിര്‍ണയം നടത്തിയത്.
ദീപ വിധി കര്‍ത്താവായതിനെതിരെ നിരവധി പേര്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിരുന്നു. വിവാദത്തില്‍ പെട്ട ദീപാ ജൂറിയംഗമായത് വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. കെ.എസ്.യു ഉള്‍പ്പെടെ നല്‍കിയ പരാതികള്‍ പരിഗണിക്കുമെന്ന് ഡി.പി.ഐ കെ.വി. മോഹന്‍ കുമാര്‍ പറഞ്ഞിരുന്നു.
Post Your Comments