News

പാകിസ്ഥാനെയും ചൈനയെയും മുട്ടുകുത്തിയ്ക്കാന്‍ ഇന്ത്യയുടെ സ്വാതി

ന്യൂഡല്‍ഹി : രാജ്യത്ത് തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മിക്കുകയെന്ന ഉദ്ദേശത്തോടെയാണ് മോദി സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നൂറ്റിയൊന്ന് തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആയുധങ്ങളുടെ വിവരങ്ങളും പ്രതിരോധമന്ത്രാലയം പുറത്ത് വിട്ടിരുന്നു. ഇത്തരത്തില്‍ ഇന്ത്യ വികസിപ്പിക്കുന്ന ആയുധങ്ങള്‍ മറ്റുരാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാന്‍ കൂടി ഉദ്ദേശിച്ചിട്ടുള്ള ബഹുമുഖ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്. ഇത്തരത്തില്‍ അതിര്‍ത്തിയില്‍ ശത്രുക്കളുടെ നീക്കം എളുപ്പം മനസിലാക്കാന്‍ സൈന്യത്തിന് സഹായമായ ലൊക്കേഷന്‍ റഡാറുകള്‍ വാങ്ങുവാന്‍ സൈന്യം നീക്കം ആരംഭിച്ചു. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സ്വാതി എന്നറിയപ്പെടുന്ന ലൊക്കേഷന്‍ റഡാര്‍ ആറെണ്ണം കൂടി വാങ്ങുവാനാണ് സൈന്യം തീരുമാനിച്ചിട്ടുള്ളത്. പ്രതിരോധ മന്ത്രാലയം ഏറ്റെടുത്ത 400 കോടിയുടെ പദ്ധതികളില്‍ ഇതും ഉള്‍പ്പെടുന്നുണ്ട്.

Read Also : ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ വജ്രായുധം… ശത്രുക്കളുടെ നുഴഞ്ഞുകയറ്റം വേഗത്തില്‍ തിരിച്ചറിയുന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍

ശത്രുവിന്റെ പീരങ്കികള്‍, മോര്‍ട്ടറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ സ്വയം കണ്ടെത്തുകയും അവിടേയ്ക്ക് ആക്രമണം നടത്തുന്നതിനായുളള വിവരങ്ങള്‍ കൈമാറുന്നതിനും സ്വാതിക്കാവും. ശത്രുവിന്റെ ഫയര്‍ പോയിന്റിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നത് സൈന്യത്തിന്റെ തിരിച്ചടി എളുപ്പമാക്കുന്നു. ഒരേ സമയം ഒന്നിലധികം പോയിന്റുകളില്‍ നിന്നും വിവരശേഖരണം നടത്താനും സ്വാതിക്കാവുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button