Latest NewsInternational

തങ്ങളെ സഹായിക്കാൻ എന്ന വ്യാജേന ചൈന സ്വന്തം വ്യാവസായിക താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു ഇതുവരെ: കടുത്ത വിമർശനവുമായി പാക് നയതന്ത്രജ്ഞൻ

ഇസ്ലാമബാദ്: തങ്ങളുടെ ഏറ്റവും വലിയ സുഹൃത്ത് ചൈന ആണെന്നാണ് ഇതുവരെയും പാകിസ്ഥാൻ അഹങ്കരിച്ചിരുന്നത്.എന്നാൽ പാകിസ്ഥാനെ ചൈന ചതിക്കുകയായിരുന്നു എന്നാണു ഇപ്പോൾ പാക് വിദഗ്ധരുടെ പക്ഷം. പാക്കിസ്ഥാനികളുടെ വിശ്വാസത്തെ മുതലെടുത്ത് ചൈന, സ്വന്തം ബിസിനസ് താല്പര്യങ്ങൾ രാജ്യത്ത് നടപ്പിലാക്കുകയായിരുന്നു എന്ന് പാക് മുൻ നയതന്ത്രജ്ഞൻ ഹുസൈൻ ഹഖാനി ആരോപിച്ചു . ഹഡ്സൺ ഇൻസ്റ്റിറ്റിയൂട്ടിന്റെ ദക്ഷിണ-മധ്യ ഏഷ്യാ ഡയറക്ടർ കൂടിയായ അദ്ദേഹം ഡിപ്ലോമാറ്റ് മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് ചൈനയുടെ മുതലെടുപ്പിനെ കുറിച്ച് തുറന്നെഴുതിയത്.

ചൈനയുമായി സുസ്ഥിരമായ നയതന്ത്ര ബന്ധം പുലർത്താനുള്ള പാകിസ്ഥാന്റെ ആഗ്രഹം 62 ബില്യൺ ഡോളർ വിലമതിക്കുന്ന പാക്-ചൈന എക്കണോമിക് കോറിഡോർ (CPEC) ആരംഭിക്കാനുള്ള കാരണമായി. എന്നാൽ ഇപ്രകാരം തുടങ്ങിയ ഇൻഫ്രാസ്ട്രക്ച്ചർ പ്രോജക്ടുകളിലെ രേഖകൾ ഒന്നും സുതാര്യമായിരുന്നില്ല എന്നാണ് ഹഖാനി പറയുന്നത്. പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയായ വൈദ്യുത പ്ലാന്റിൽ നിന്നും പാകിസ്ഥാനിലെ ഉപഭോക്താക്കൾക്ക് വളരെ കൂടിയ വിലയിലാണ് വൈദ്യുതി നൽകിയിരുന്നത്.പാകിസ്താൻ ഉപഭോക്താക്കൾക്ക് ഉയർന്ന വൈദ്യുതി വില നിശ്ചയിക്കുന്നതിനുള്ള കാരണങ്ങൾ പരിശോധിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രൂപീകരിച്ച സമിതി, പാകിസ്ഥാനിലെ ചൈനീസ് സ്വകാര്യ വൈദ്യുതി ഉൽപാദകർ ഉൾപ്പെടുന്ന അഴിമതി പുറത്തു കൊണ്ടു വന്നു.

ലോകത്ത് ഒരു ലക്ഷം പേരില്‍ 4.1 പേര്‍ മരണപ്പെടുമ്പോള്‍, ഇന്ത്യയില്‍ 0.2 പേര്‍ മാത്രം; രോഗമുക്തി നിരക്ക് 38.73 ശതമാനം: രാജ്യത്ത് 58,802 പേർ ചികിത്സയിൽ

പക്ഷെ ചൈനീസ് സർക്കാർ സമ്മർദ്ദം ചെലുത്തിയതോടെ അഴിമതിയെ കുറിച്ചുള്ള അന്വേഷണങ്ങൾ പോലും ഇമ്രാൻ ഖാൻ നിർത്തി വെയ്ക്കുകയാണ് ഉണ്ടായത്.പാകിസ്ഥാനിലെ മാറി മാറി വന്ന സർക്കാരുകളും, പട്ടാളവും എല്ലാം ഇന്ത്യയ്‌ക്കെതിരായ യുദ്ധത്തിൽ, പ്രധാന പിന്തുണ ആയാണ് ചൈനയെ കരുതിയിരുന്നത്. പാകിസ്ഥാന്റെ സാമ്പത്തികാവസ്ഥ തകർന്നടിഞ്ഞ് രാജ്യം പാപ്പരത്വത്തിന്റെ വക്കിലാണിപ്പോൾ നിൽക്കുന്നത്. ഇത്തരമൊരു ദുർഘടാവസ്ഥയിലാണ് കൊറോണ വൈറസ് പടർന്നു പിടിച്ചതും.

രാജ്യത്തിൻറെ നയങ്ങൾ പരിഷ്കരിച്ച് പുരോഗമനത്തിലേയ്ക്ക് ചുവടുവയ്ക്കാൻ ശ്രമിക്കുന്നതിന് പകരം, ഭരണാധികാരികൾ ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ സഹായം അഭ്യർത്ഥിച്ച് യാചകരെ പോലെ നിൽക്കുകയാണ്. തീവ്രവാദതിരെ പോരാടുന്നതിനുള്ള പ്രതിഫലം എന്നെല്ലാമുള്ള പേരിൽ ലോകരാഷ്ട്രങ്ങളിൽ നിന്നും ധനസഹായം വാങ്ങുന്നതല്ലാതെ, ആഭ്യന്തര തലത്തിൽ വികസനങ്ങൾ കൊണ്ടുവരാനുള്ള യാതൊരു ശ്രമങ്ങളും നടക്കുന്നില്ല. ഹഖാനി പറഞ്ഞു

പാകിസ്ഥാൻ ഒരു ആണവശക്തിയായി മാറിയത് പോലും ചൈനയുടെ സഹായത്തോടെയാണ്. എന്നാൽ തങ്ങളെ സഹായിക്കാൻ എന്ന വ്യാജേന ചൈന സ്വന്തം വ്യാവസായിക താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് ഹഖാനിയുടെ വാദം.വീണ്ടും വീണ്ടും പാകിസ്ഥാന്റെ രോദനങ്ങൾ വിശ്വസിച്ചു കൊണ്ട് സഹായിക്കാൻ ലോകരാജ്യങ്ങൾ തയ്യാറാകും എന്നത് വെറും മിഥ്യാ ധാരണയാണ് . ഇപ്പോൾ രാജ്യത്തെ ചൈനീസ് നിക്ഷേപങ്ങളും ജനങ്ങളുടെ മേൽ പതിച്ചിട്ടുള്ള ഒരു വൻ ബാധ്യതയായി മാറിയെന്നു തോന്നുന്നു.

നികുതിയും വൈദ്യുത നിരക്കും വർദ്ധിപ്പിക്കുവാൻ IMF (അന്താരാഷ്ട്ര നാണയ നിധി) പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. പാകിസ്ഥാൻ പുലർത്തി വരുന്ന അമിതമായ ചൈനീസ് വിധേയത്വം മൂലം, അമേരിക്കയും കൂടുതൽ സഹായങ്ങൾ ചെയ്യാൻ സാധ്യതയില്ല.ഇത്തരമൊരു ദുർഘടാവസ്ഥയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ഇപ്പോഴത്തെ ഭരണാധികാരികൾക്കും സാധിക്കില്ല. പാകിസ്ഥാനിലെ ജനത ഇതിലും ഭേദപ്പെട്ടൊരു ജീവിതം അർഹിക്കുന്നു.” എന്നും ഹഖാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button