NewsInternational

ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനിലേയ്ക്ക് അത്യാധുനിക ആയുധങ്ങളുമായി ചൈന : ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വിന്യാസിയ്ക്കാനൊരുങ്ങി പാകിസ്ഥാനും

ലഡാക് : ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനിലേയ്ക്ക് അത്യാധുനിക ആയുധങ്ങളുമായി ചൈന . ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണുകള്‍ വിന്യാസിയ്ക്കാനൊരുങ്ങി പാകിസ്ഥാനും.
ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യയുമായുള്ള സംഘര്‍ഷത്തിനിടെ ചൈന തിരക്കിട്ട് പാക്കിസ്ഥാനിലേക്ക് ആയുധങ്ങള്‍ കടത്തുകയാണ്. ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക പ്രതിരോധ വസ്തുക്കളാണ് ചൈന പാക്കിസ്ഥാനു കൈമാറുന്നത്. പാക്കിസ്ഥാന്‍ ചൈനയില്‍ നിന്ന് ഇടത്തരം ആളില്ലാ വാഹനം (യുഎവി) – കായ് ഹോങ് -4 (സിഎച്ച് -4) വന്‍തോതില്‍ വാങ്ങുന്നുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

read also :സാമ്പത്തിക രംഗത്ത് ചൈനയ്‌ക്കെതിരെ പുതിയ നടപടി സ്വീകരിയ്ക്കാനൊരുങ്ങി ഇന്ത്യ

ആയുധങ്ങള്‍ വാങ്ങുന്നത് അവലോകനം ചെയ്യുന്നതിനായി ബ്രിഗേഡിയര്‍ മുഹമ്മദ് സഫര്‍ ഇക്ബാലിന്റെ നേതൃത്വത്തിലുള്ള 10 അംഗ സംഘം ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലെ എയ്റോസ്പേസ് ലോങ്-മാര്‍ച്ച് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്പനിയില്‍ നിന്ന് വാങ്ങുന്ന വസ്തുക്കളുടെ പരിശോധനയ്ക്കായാണ് പാക്ക് ആര്‍മി ടീം ചൈനയിലേക്ക് പോയത്. ഈ വര്‍ഷം ഡെലിവറി ആരംഭിക്കാനിരുന്ന കായ് ഹോങ് -4 ന്റെ പരിശോധനയ്ക്കായി ഇക്ബാല്‍ നേരത്തെ ഡിസംബറില്‍ തന്നെ ചൈന സന്ദര്‍ശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി.

സിഎച്ച് -4 ഡ്രോണ്‍ വേരിയന്റിന് 1,200-1,300 കിലോഗ്രാം വരെയാണ് ടേക്ക് ഓഫ് ഭാരം. ഇതിന് നിരവധി പേലോഡുകള്‍ വഹിക്കാനും കഴിയും. ഇറാഖ്, ജോര്‍ദാന്‍ വ്യോമസേനകള്‍ ഈ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. നേരിട്ടുള്ള ലൈന്‍-ഓഫ്-വ്യൂ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുള്‍പ്പെടെ പാക്കിസ്ഥാന്‍ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഓപ്ഷനുകള്‍ എഎല്‍ഐടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

ഇന്ത്യയില്‍ കൂടുതല്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ ഈ ഡ്രോണുകളെ വിന്യസിക്കാന്‍ പാക്കിസ്ഥാന് പദ്ധതിയിട്ടിട്ടുണ്ട്. ഇതിനായി ചൈന പാക്കിസ്ഥാനെ സഹായിക്കുകയാണെന്നാണ് അറിയുന്നത്. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ പുതിയ നേവല്‍ ബേസ് താവളം സംരക്ഷിക്കുന്നതിനും പാക്ക്- ചൈന സാമ്പത്തിക ബന്ധം ദൃഡമാക്കുന്നതിനും നീക്കം നടക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button