ഇസ്ലാമാബാദ് : കരുത്തുറ്റതും പ്രവര്‍ത്തന ക്ഷമമായതുമായ ടാങ്കുകള്‍ ഏതൊരു സൈന്യത്തിന്റെയും കുന്തമുനയാണ്. ശത്രുവിന്റെ പ്രദേശങ്ങളിലേക്ക് കൂട്ടമായെത്തി വിനാശം വിതയ്ക്കാന്‍ അവയ്ക്കാവും. അതിനാല്‍ തന്നെ ടാങ്കുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിച്ച പാകിസ്ഥാന് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. പാകിസ്ഥാന്‍ ആര്‍മി ടി 85 ടാങ്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനിക്ക് കരാര്‍ നല്‍കിയതോടെയാണ് കഷ്ടകാലം ആരംഭിച്ചത്.
അടുത്തിടെ പാകിസ്ഥാന്‍ നേവിയുടെ മുങ്ങിക്കപ്പലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. ചൈനയുമായി ചേര്‍ന്ന് പാകിസ്ഥാന്‍ നിര്‍മ്മിച്ച യുദ്ധവിമാനങ്ങളും പറത്താനാവാത്ത അവസ്ഥയിലാണ്. ഇതൊക്കെ ഉണ്ടെങ്കിലും പാകിസ്ഥാന്റെ സൈനിക ആയുധങ്ങളുടെ ഒന്നാം സ്ഥാനത്തുള്ള വിതരണക്കാരായി ചൈന തുടരുകയാണ് ഇപ്പോഴും.
ചൈന നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പ്പറേഷനാണ് പാക് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രതിരോധ സ്ഥാപനമായ എച്ച്‌ഐടി കരാര്‍ നല്‍കിയത്. എന്നാല്‍ ഇവരുടെ നവീകരണ പ്രവര്‍ത്തനത്താല്‍ ടാങ്കുകള്‍ ഇപ്പോള്‍ ഓടാനാവാത്ത അവസ്ഥയിലാണ്. ഇതേതുടര്‍ന്ന് റേഡിയേറ്ററുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് പാക് കമ്പനി ആവശ്യപ്പെട്ടുവെങ്കിലും ചൈനീസ് വിതരണക്കാര്‍ കേട്ടഭാവം നടിച്ചിട്ടില്ല. മാത്രമല്ല ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ ടാങ്കിന്റെ പവര്‍ സിസ്റ്റത്തെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്.
ഇതോടെ നവീകരിക്കാനിറങ്ങിയത് വഴി ഉള്ള ടാങ്കുകളും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ചൈന നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് കോര്‍പ്പറേഷനുമായുള്ള കരാറില്‍ മാറ്റങ്ങള്‍ വേണമെന്ന് പാകിസ്ഥാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നവീകരണം മതിയാക്കി പകരം കൂടുതല്‍ ആധുനികമായ ടാങ്കുകള്‍ ലഭിക്കുമോ എന്നാണ് പാക് സൈന്യം നോക്കുന്നത്.
Post Your Comments