
ദമ്മാം : മദ്യം വാറ്റുന്നതിനിടെ. , ഇന്ത്യക്കാരടക്കം ഏഴ് വിദേശികള്‍ സൗദിയിൽ പിടിയിൽ. നാല് ഇന്ത്യക്കാർ രണ്ട് മഡഗാസ്‌കര്‍ യുവതികളും ഒരു പാകിസ്ഥാനി യുവതിയുമടങ്ങിയ സംഘത്തെയാണ് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. . ഇവരിൽ നിന്നു 220 ലീറ്റർ വീതം ശേഷിയുള്ള 28 ബാരലും 30 ലീറ്റർ ശേഷിയുള്ള ഒരു ബാരലും, 96 കുപ്പി മദ്യവും പിടിച്ചെടുത്തു. നിയമ നടപടികള്‍ക്കായി അറസ്റ്റിലായവരെ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി കിഴക്കൻ പ്രവിശ്യാ പൊലീസ് വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽ ദറൈഹിം അറിയിച്ചു.
Post Your Comments