കുവൈറ്റ് സിറ്റി : 3.6 ലക്ഷം പ്രവാസികളെ പുറത്താക്കാനുള്ള പദ്ധതികളുമായി കുവൈറ്റ്. ഹ്രസ്വ കാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള വിവിധ പദ്ധതികളിലായി 3,60,000ല്‍ അധികം പ്രവാസികളെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ക്ക് കുവൈറ്റ് സര്‍ക്കാറും നാഷണല്‍ അസംബ്ലിയും അംഗീകാരം നല്‍കാനൊരുങ്ങുന്നു.
രാജ്യത്ത് നിലവില്‍ നിയമവിരുദ്ധമായി കഴിയുന്ന 1,20,000 അനധികൃത താമസക്കാരെ പുറത്താക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഒരു പദ്ധതി. 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളെ രാജ്യത്ത് നിന്ന് ഒഴിവാക്കാനുള്ളതാണ് മറ്റൊരു പദ്ധതി. ജീവനക്കാരും,അവരുടെ ആശ്രിതരും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ക്ക് പുറമെ ഗുരുതര രോഗങ്ങളുള്ള പ്രവാസികളെയും കുവൈറ്റില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കാനാണ് തീരുമാനമെന്നും, അവിദഗ്ധ തൊഴിലാളികളും വിദ്യാഭ്യാസ യോഗ്യതകള്‍ കുറഞ്ഞ 90,000 പ്രവാസികളും പുറത്താക്കല്‍ പട്ടികയിലുണ്ടെന്നും കുവൈറ്റ് ടൈംസ്’ റിപ്പോര്‍ട്ടിൽ പറയുന്നു.
വിസാ കച്ചവടത്തിനായി മാത്രം സ്ഥാപിക്കപ്പെട്ടിട്ടുള്ള വ്യാജ കമ്പനികളെക്കുറിച്ചുള്ള അന്വേഷണം പുരോഗ മിക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രവര്ത്തനമൊന്നുമില്ലത്ത നിരവധി സ്ഥാപനങ്ങള്‍ പ്രാവാസികളെ രാജ്യത്ത് എത്തിച്ചിട്ടുണ്ടെങ്കിലും അവര്‍ ജോലി ചെയ്യുന്നത് മറ്റ് സ്ഥാപനങ്ങളിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ദേശികളുടെയും വിദേശികളുടെയും ജനസംഖ്യാ അനുപാതം ഉറപ്പുവരുത്തുന്നതിനായി ഈ പദ്ധതികള്‍ നടപ്പാക്കുന്നതിനു സമയക്രമം നിശ്ചയിക്കാന്‍ സാമൂഹികകാര്യ മന്ത്രി മറിയം അല്‍അഖീലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള സമഗ്ര പദ്ധതിയും ഒരോ വര്‍ഷവും ഘട്ടം ഘട്ടമായി ഒഴിവാക്കേണ്ടെ പ്രവാസികളുടെ എണ്ണവും സംബന്ധിച്ചുള്ള കണക്കുകളാണ് തയ്യാറാക്കുക.. ഇത് സംബന്ധിച്ച നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ ഈയാഴ്ച തന്നെ സര്‍ക്കാര്‍ പൂര്‍ത്തീകരിക്കുമെന്നും പാര്‍ലമെന്റ് അംഗം ഖലീല്‍ അല്‍ സലാഹി പറഞ്ഞതായും റിപ്പോർട്ട് ചെയ്യുന്നു. സ്വ
Post Your Comments