കൊവിഡ് 19 പ്രതിരോധ നടപടികൾക്ക് കരുത്തേകാന്‍ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയും സുന്ദരം ക്ലേടോണ്‍ ലിമിറ്റഡും. രാജ്യത്താകമാനമുള്ള ആരോഗ്യ-രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയുടെ ധനസഹായമാണ് ഈ രണ്ട് കമ്പനികളും പ്രഖ്യാപിച്ചിരിക്കുന്നത്. ടിവിഎസ് മോട്ടോര്‍ കമ്പനിയുടെയും സുന്ദരം ക്ലേടോണ്‍ ലിമിറ്റഡിന്റെയും സാമൂഹിക സേവന വിഭാഗമായ ശ്രീനിവാസന്‍ സര്‍വീസ് ട്രസ്റ്റാണ് പണം നല്‍കുന്നത്.
Also read : കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ മതവിശ്വാസം നോക്കാതെ ദഹിപ്പിക്കണം’ : വിവാദ ഉത്തരവ് പിന്‍വലിച്ച്
ജീവന്‍രക്ഷാ ഉപകരണങ്ങള്‍, മാസ്‌കുകള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനം നടത്തുന്നവര്‍ക്കുമുള്ള ഭക്ഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുക. ഇത് കൂടാതെ തമിഴ്‌നാട്ടിലെ ഹൊസൂര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന്‍, കൃഷ്ണഗിരി, മൈസൂരു എന്നിവടങ്ങളില്‍ അണിനാശിനി തളിക്കുന്നതിനായി 10 ട്രാക്ടറുകള്‍ ടിവിഎസ് വിട്ടുനല്‍കിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ടിവിഎസിന്റെ മേല്‍നോട്ടത്തില്‍ 10 ലക്ഷം മാസ്‌കുകളും നിര്‍മിച്ച് നല്‍കിയിട്ടുണ്ട്. സമാനതകളില്ലാത്ത പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നു ടിവിഎസ് കമ്പനി ചെയര്‍മാന്‍ വേണു ശ്രനിവാസന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിക്കാന്‍ നമുക്ക് കഴിയണം. സര്‍ക്കാര്‍ നടത്തുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമപാലനത്തിനും ഓരോ പൗരന്റെയും പിന്തുണ ഉറപ്പാക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് 19 ബാധിതര്‍ക്ക് ധനസഹായവുമായി ടെന്നീസ് താരം സാനിയ മിർസയും, ധനസമാഹരണത്തിലൂടെ ശേഖരിച്ച 1.25 കോടി രൂപ കൈമാറി. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ ദിവസ കൂലിയെ ആശ്രയിച്ച് ജീവിക്കുന്നവരെ സഹായിക്കാനായി പണം സമാഹരിക്കുവാൻ സാനിയയുടെ നേതൃത്വത്തിലുള്ള സംഘം മുന്നിട്ടിറങ്ങിയിരുന്നു.
The last week we have tried as a team to provide some help to the people in need..we provided food to thousands of families and raised 1.25 Crore in one week which will help close to 1 Lakh people.its an ongoing effort and we are in this together ??@youthfeedindia @safaindia pic.twitter.com/WEtl1ebjVR
— Sania Mirza (@MirzaSania) March 30, 2020
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടിലായവരെ സഹായിക്കാൻ കഴിഞ്ഞ ആഴ്ച ഞങ്ങളൊരു ടീം ഉണ്ടാക്കിയിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു, അതോടൊപ്പം ഒരാഴ്ച കൊണ്ട് 1.25 കോടി രൂപയും സമാഹരിച്ചു. ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതുകൊണ്ട് സഹായമെത്തിക്കാനാവുമെന്നാണ് കരുതുന്നത്. രോഗബാധിതര്‍ക്ക് സഹാമെത്തിക്കാനുള്ള യജ്ഞം തുടരുമെന്നും മഹാമാരിക്കെതിരെ നമ്മള്‍ ഒന്നിച്ച് പോരാടുമെന്നും സാനിയ ട്വിറ്ററിലൂടെ പറഞ്ഞു.
Post Your Comments