ടോക്കിയോ : കൊവിഡ് മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് മാറ്റിവെക്കേണ്ടി വന്ന ടോക്കിയോ ഒളിന്പിക്സിന്റെ പുതിയ തീയതി തീരുമാനിച്ചു. 2021 ജൂലൈ 23ന് മത്സരങ്ങൾ ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. “ടോക്കിയോ ഒളിമ്പിക്സ് 2020′ എന്ന പേരില്‍ തന്നെയാകും അടുത്തവർഷത്തെ ഒളിന്പിക്സ് അറിയപ്പെടുക. നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നതോടെയാണ് ഒളിന്പിക്സ് മാറ്റിവയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
ലോകത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 36,211 ആയി. ജോണ്‍സ് ഹോക്കിംഗ്‌സ് യൂണിവേഴ്‌സിറ്റിയുടെ അവസാന കണക്കുകള്‍ പ്രകാരമുള്ള റിപ്പോർട്ട് ആണിത്. 7,55,591പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊവിഡ്-19 വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് രാജ്യങ്ങള്‍ യുഎസും ഇറ്റലി യുമാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 1,48,089 പേര്‍ക്കാണ് രണ്ട് രാജ്യങ്ങളിലുമായി രോഗം സ്ഥിരീകരിച്ചത്. മരിച്ചവരുടെ എണ്ണം 11,591.
ലണ്ടനില്‍ കൊവിഡ്-19 സ്ഥിരീകരിച്ച ചാള്‍സ് രാജകുമാരനിപ്പോള്‍ വീട്ടില്‍ സ്വയം ഐസൊലേഷനിലാണ്. അതേസമയം, ജീവനക്കാരില്‍ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇസ്രായേലി പ്രധാനമന്ത്രിയെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 812 പേരാണ് രോഗബാധയെ തുടര്‍ന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ മാത്രം മരിച്ചവരുടെ എണ്ണം 11,591 ആയി. 4,050 പേര്‍ക്കാണ് ഇവിടെ പുതിയതായി രോഗം സ്ഥിരീകരിച്ചത്.
Post Your Comments