Latest NewsIndiaNewsTennisSports

കൊവിഡ് 19 : ധനസഹായവുമായി സാനിയ മിര്‍സ

ഹൈദരാബാദ്: കൊവിഡ് 19 ബാധിതര്‍ക്ക് സഹായവുമായി ടെന്നീസ് താരം സാനിയ മിർസ. ധനസമാഹരണത്തിലൂടെ ശേഖരിച്ച 1.25 കോടി രൂപ കൈമാറി. കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായ ദിവസ കൂലി ആശ്രയിച്ച്‌ ജീവിക്കുന്നവരെ സഹായിക്കാനായി പണം സമാഹരിക്കുവാൻ സാനിയയുടെ നേതൃത്വത്തിലുള്ള സംഘം മുന്നിട്ടിറങ്ങിയിരുന്നു.

Also read : കൊറോണ ചികിത്സക്കായി 28 ആശുപത്രികള്‍ വിട്ടു നല്‍കി കര, നാവിക വ്യോമസേനകള്‍

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടിലായവരെ സഹായിക്കാൻ കഴിഞ്ഞ ആഴ്ച ഞങ്ങളൊരു ടീം ഉണ്ടാക്കിയിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു, അതോടൊപ്പം ഒരാഴ്ച കൊണ്ട് 1.25 കോടി രൂപയും സമാഹരിച്ചു. ഒരു ലക്ഷം പേര്‍ക്കെങ്കിലും ഇതുകൊണ്ട് സഹായമെത്തിക്കാനാവുമെന്നാണ് കരുതുന്നത്. രോഗബാധിതര്‍ക്ക് സഹാമെത്തിക്കാനുള്ള യജ്ഞം തുടരുമെന്നും മഹാമാരിക്കെതിരെ നമ്മള്‍ ഒന്നിച്ച് പോരാടുമെന്നും സാനിയ ട്വിറ്ററിലൂടെ പറഞ്ഞു. അതേസമയം, സാനിയയെ കൂടാതെ മറ്റു കായിക താരങ്ങളും സംഘടനകളും അസോസിയേഷനുകളുമെല്ലാം കൊവിഡ് ബാധിതര്‍ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button