COVID 19KeralaLatest NewsNewsIndia

കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

ജൂലൈ ആദ്യ വാരത്തില്‍ രാജ്യത്തെ പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 15,000 ആയിരുന്നു.

കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഒറ്റദിവസം രോഗമുക്തരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പ്രതിദിന പരിശോധനകളുടെ എണ്ണത്തിലും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.ജൂലൈ ആദ്യ വാരത്തില്‍ രാജ്യത്തെ പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 15,000 ആയിരുന്നു.

എന്നാല്‍ ഓഗസ്റ്റ് ആദ്യ വാരമായപ്പോഴേക്കും ഇത് 50,000 എന്ന നിലയിലേക്കുയര്‍ന്നു. കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 16,39,599 ആയി. രോഗമുക്തിനിരക്ക് 70.38% ആയും വര്‍ധിച്ചിട്ടുണ്ട്.രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ 27.64% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (6,43,948). രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ പത്തുലക്ഷത്തോളം അധികമായും വര്‍ധിച്ചു. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞു.

നിലവില്‍ 1.98% ആണ് രാജ്യത്തെ മരണനിരക്ക്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,33,449 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. ഇതോടെ രാജ്യത്തെ ആകെ പരിശോധനകളുടെ എണ്ണം 2.6 കോടി കവിഞ്ഞു. ദശലക്ഷത്തിലെ പരിശോധന 18,852 ആയും വര്‍ധിച്ചു. നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലെ 944 ലാബുകളും സ്വകാര്യ മേഖലയിലെ 477 ലാബുകളും ഉള്‍പ്പെടെ 1,421 ലാബുകളാണുള്ളത്.

shortlink

Related Articles

Post Your Comments


Back to top button