Latest NewsNewsIndia

ലോക്ക് ഡൗൺ നീട്ടാനുള്ള തീരുമനം : പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാൾ

ന്യൂ ഡൽഹി : കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോ​ക്ക്ഡൗ​ണ്‍ തീ​രു​മാ​നം സംബന്ധിച്ച് പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീരുമാനം സ്വാ​ഗ​തം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ശ​രി​യാ​ണ്. കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ ലോ​ക​ത്തെ വി​ക​സി​ത രാ​ജ്യ​ങ്ങ​ളേ​ക്കാ​ൾ മു​ന്നി​ലാ​ണ് ഇ​ന്ത്യ. ലോ​ക്ക്ഡൗ​ണ്‍ നേ​ര​ത്തെ ആ​രം​ഭി​ച്ച​താ​ണ് ഇ​തി​ന്‍റെ കാരണം.ലോ​ക്ക്ഡൗ​ണ്‍ ഇ​പ്പോ​ൾ പി​ൻ​വ​ലി​ച്ചാ​ൽ രാ​ജ്യം നേ​ടി​യ​തെ​ല്ലാം ന​ഷ്ട​മാ​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​ക്കു​മെ​ന്നും അ​തി​നാ​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​യ​ത് ഉ​ചി​ത​മാ​യെ​ന്നും അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക് ഡൗൺ നീട്ടാൻ ധാരണയായത്. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങളും ഉന്നയിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. ലോക്ക്ഡൗണ്‍ പൂർണമായും പിൻവലിക്കാനുള്ള സാഹചര്യം ഇപ്പോൾ ആയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ഓരോ മേഖലകൾക്ക് ഇളവ് നൽകുന്ന തീരുമാനം നടപ്പാക്കാമെന്നും,
ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ എന്ന് കൂടി വ്യക്തമാക്കിയ മുഖ്യമന്ത്രി പ്രവാസികളുടെ പ്രതിസന്ധിയും പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

Also read : മഹാരാഷ്ട്രയില്‍ കൊറോണമുക്തമാകുന്ന ആദ്യ ഹോട്ട്‌സ്‌പോട്ടായി ഇസ്ലാംപൂര്‍: 26 കേസുകളില്‍ 22 എണ്ണവും നെഗറ്റീവായി

ലോക്ക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടത്.കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് ലോക്ക്ഡൗണില്‍നിന്ന് ഇളവു ലഭിക്കണം. റാപിഡ് ടെസ്റ്റിങ്ങിനായുള്ള കിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. ഏപ്രില്‍ 30 വരെയെങ്കിലും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് നാല് മണിക്കൂര്‍ നേരം നീണ്ടു നിന്നു. . മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നാണ്  അവസാനിക്കാനിരിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button