
ന്യൂഡൽഹി: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസകള്‍ നേര്‍ന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ ആശംസാ സന്ദേശം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകൾ’ എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
എന്നാൽ നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ നിരവധി നേതാക്കളാണ് ആശംസയുമായി രംഗത്തെത്തുന്നത്. ‘ജന്മദിനാശംസകൾ നേരുന്നു സർ. നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു’ എന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തത്.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാള്‍. എന്നാൽ പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ സേവനവാരമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. സെപ്റ്റംബര്‍ 20വരെ നീളുന്ന ‘സേവനവാര’ പരിപാടികളാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്.
Post Your Comments