Latest NewsNewsIndia

പ്രധാനമന്ത്രിയെ പ്രശംസിച്ച ഡിഎംകെ എംഎല്‍എയ്ക്ക് സസ്‌പെൻഷൻ

ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഡിഎംകെ എംഎല്‍എയ്ക്ക് സസ്‌പെൻഷൻ. കു കാ സെല്‍വത്തിനെയാണ് പാർട്ടി സസ്പെന്‍ഡ് ചെയ്തത്. കുകു സെല്‍വം പാര്‍ട്ടിയുടെ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ അച്ചടക്ക നടപടിയുടെ ഭാഗമായി കുകു സെല്‍വത്തെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്യുകയാണെന്ന് ഡിഎംകെ പ്രസ്താവനയിലൂടെ അറിയിച്ചു.

അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍ നിര്‍മ്മാണത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെയാണ് എംഎൽഎ പുകഴ്ത്തിയത്. മോദിയെ പ്രശംസിച്ച അടുത്ത ദിവസം തന്നെ എംഎല്‍എ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയെ സന്ദര്‍ശിച്ചിരുന്നു.

സസ്പെന്‍ഡ് ചെയ്താലും താന്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും. പാര്‍ട്ടിക്കുവേണ്ടി രണ്ടു ദശാബ്ദ കാലമായി പ്രവര്‍ത്തിച്ചിട്ടും പടിഞ്ഞാറന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചില്ല. നേതാക്കള്‍ ഡിഎംകെയെ കുടുംബപാര്‍ടിയായി മാറ്റുകയാണെന്നും സെൽവം പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button