
തിയറ്ററുടമകളുടെ സംഘടന ഫിയോക്കിനെതിരെ സംവിധായകൻ ആഷിഖ് അബു.തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്‌ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ സംഘടനയുടെ തീരുമാനം.
നിര്‍മ്മാതാക്കളുടെ സംഘടന കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫിന് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് റിലീസ് ചെയ്യാന്‍ സംഘടന അനുമതി നല്‍കി. എന്നാൽ ഈ ഒരു മഹാമാരിയെ ജനങ്ങൾ അതിജീവിക്കുമ്പോൾ കേരളത്തിലെ ഒരു മുതലാളി ആന്റോ ജോസഫിന് പിന്തുണയും മറ്റുള്ളവർക്ക് പണിയും നൽകി എന്നാണ് ആഷിഖ് അബു തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുന്നത്..
ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തീയറ്റർ കാണില്ല. ജാഗ്രതൈ !
Post Your Comments