തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി. പ്രതിപക്ഷം എന്നാല്‍ രാഹുല്‍ ഗാന്ധിയാണ്, പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റുവിനെ പോലെയുള്ള നേതാക്കള്‍ ഉയര്‍ത്തിപ്പിടിച്ച മതേതര ജനാധിപത്യ മൂല്യങ്ങള്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. പുരോഗമന മതേതര ചിന്താഗതി പിന്തുടരുന്ന ജനങ്ങളെല്ലാം പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ഇന്ന് പ്രതിപക്ഷം എന്നാല്‍ രാഹുല്‍ ഗാന്ധിയാണ്. പ്രതീക്ഷകള്‍ മുഴുവന്‍ രാഹുല്‍ ഗാന്ധിയിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Post Your Comments