Latest NewsNewsIndia

ദുരിതബാധിതരെ സഹായിക്കാന്‍ തന്റെ കണ്ണട ലേലത്തിന് വച്ച്‌ മിയ ഖലീഫ: മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചത് 75 ലക്ഷത്തിലേറെ രൂപ

ന്യൂഡല്‍ഹി: ലോകത്തെ തന്നെ ഞെട്ടിച്ച ബെയ്‌റൂട്ട് സ്‌ഫോടനത്തിൽ 150ലധികം പേരാണ് മരിച്ചത്. ആയിരത്തിലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുറമുഖത്തിനടുത്ത് സൂക്ഷിച്ച്‌ വെച്ചിരുന്ന 2750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിക്ക് കാരണമായത്. ദുരന്തബാധിതരെ സഹായിക്കാനായി ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ രംഗത്തെത്തിയിരുന്നു. മുന്‍ പോണ്‍ താരം മിയ ഖലീഫയും സഹായം നല്‍കാനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Read also: കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കൂടി കോവിഡ് 19 കണ്ടെത്തി : 100 കടന്ന് ഏഴ് ജില്ലകള്‍ : രോഗമുക്തിയില്‍ ആശ്വാസം: ജില്ല തിരിച്ചുള്ള കണക്കുകള്‍

ഇതിനായി തന്റെ കണ്ണട ഇ-ബേയില്‍ ലേലത്തിന് വെച്ചിരിക്കുകയാണ് മിയ ഖലീഫ. തന്റെ ഇന്‍സ്റ്റഗ്രാമില്‍ മിയ ഇതിന്റെ ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. ലേലത്തില്‍ കിട്ടുന്ന തുക പൂര്‍ണമായും ലെബനീസ് റെഡ് ക്രോസിന് നല്‍കുമെന്ന് മിയ വ്യക്തമാക്കിയിരിക്കുന്നത്. ലേലത്തിന് വെച്ച്‌ 11 മണിക്കൂറിനുള്ളില്‍ 1 ലക്ഷം ഡോളര്‍ (ഏകദേശം 75 ലക്ഷം രൂപ) കടന്നതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button