COVID 19Latest NewsKeralaNews

കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കൂടി കോവിഡ് 19 കണ്ടെത്തി : 100 കടന്ന് ഏഴ് ജില്ലകള്‍ : രോഗമുക്തിയില്‍ ആശ്വാസം: ജില്ല തിരിച്ചുള്ള കണക്കുകള്‍

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 1417 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അഞ്ച് മരണങ്ങളുണ്ടായി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1426 പേര്‍ ഇന്ന് രോഗമുക്തി നേടി.

ഇന്ന് 1,242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 105. വിദേശത്തുനിന്ന് വന്നത് 62 പേരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 72 പേരും എത്തി. കൂടാതെ 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം – 297 , മലപ്പുറം – 242 , കോഴിക്കോട് – 158 , കാസറഗോഡ് – 147 , ആലപ്പുഴ – 146 , പാലക്കാട്‌ – 141 , എറണാകുളം – 133 , തൃശൂര്‍ – 32 , കണ്ണൂര്‍ – 30 , കൊല്ലം – 25 , കോട്ടയം – 24 , പത്തനംതിട്ട – 20 , വയനാട് – 18 , ഇടുക്കി – 4 .

കഴിഞ്ഞ 24 മണിക്കൂറിനകം 21,625 സാമ്പിളുകള്‍ പരിശോധിച്ചു.

UPDATING STORY

shortlink

Related Articles

Post Your Comments

Related Articles


Back to top button