Latest NewsKeralaNews

കോവിഡ് ഇളവില്‍ ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് പരിക്ക്.

കോഴിക്കോട് : കൊവിഡ് കാലത്ത് അനുവദിച്ച ഇളവിൽ ജയിലിൽനിന്നിറങ്ങിയ കുറ്റവാളിയുടെ ആക്രമണത്തിൽ മൂന്നു പേർക്ക്​ പരിക്ക്​. മൂഴിക്കൽ ചെരിച്ചിൽ മീത്തൽ അക്ഷയ്​യുടെ ആക്രമണത്തിലാണ്​ അയൽവാസിയായ ചെരിച്ചിൽ മീത്തൽ മൂസ​ക്കോയ, ഭാര്യ ആമിന, മരുമകൾ റുസ്​ന എന്നിവർക്ക്​ പരിക്കേറ്റത്​.

ഇവരെ ഗവ. ബീച്ച്​ ജനറൽ ആശുപ​ത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചു വർഷമായി ഈ കുടുംബത്തിനെതിരെ ആക്രമണം പതിവാണെന്ന്​ പരിക്കേറ്റവർ പറഞ്ഞു. മൂസക്കോയയുടെ പരാതിയില്‍ അക്ഷയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ഇയാള്‍ ഒളിവിലാണെന്ന് ചോവായൂര്‍ സി.ഐ പറഞ്ഞു.

ലഹരിക്ക് അടിമയായ അക്ഷയ് റെയില്‍വേ ഗേറ്റ്കീപ്പറെ അടിച്ച് പരിക്കേല്‍പ്പിച്ചതടക്കമുള്ള കേസുകളില്‍ പ്രതിയാണ്. മൂസക്കോയയുടെ വീടിന്റെ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുന്നതും ഇയാളുടെ പതിവാണ്. അക്ഷയ്‌ക്കെതിരേ മൂസക്കോയ മുന്‍പ് പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അക്ഷയ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇതിന്റെ പ്രതികാരമെന്നോണമാണ് അക്രമണമെന്നാണ് പറയുന്നത്. പരാതി നല്‍കിയവരെ ജയിലില്‍ നിന്നിറങ്ങി അക്രമിക്കുക എന്നത് ഇയാളുടെ പതിവാണെന്നും വീട്ടുകാര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button