Latest NewsKeralaNews

പിന്നിലേക്കെടുത്ത കാര്‍ ഇടിച്ച് വൃദ്ധദമ്പതികള്‍ക്ക് ദാരുണാന്ത്യം, കാര്‍ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആനന്ദേശ്വര്‍ ശിവ ക്ഷേത്രത്തിന് മുന്നില്‍ കാറിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. അപകടമുണ്ടാക്കിയ ശേഷം സ്ഥലത്തുനിന്ന് വാഹനവുമായി രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിന് സമീപം ഉറങ്ങിക്കിടക്കുന്നവരാണ് അപകടത്തില്‍ പെട്ടത്.

Read Also: ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ഭാഗം കണ്ടെത്തി, മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ

പുലര്‍ച്ചെ അഞ്ച് മണിയോടെ ക്ഷേത്ര പരിസരത്ത് പിന്നിലേക്കെടുത്ത കാര്‍, അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേരുടെ ശരീരത്തില്‍ കയറിയിറങ്ങുകയായിരുന്നു എന്നാണ് ആളുകള്‍ പറയുന്നത്. അപകടം സംഭവിച്ചെന്ന് മനസിലായ ഉടനെ ഡ്രൈവര്‍ വാഹനവുമെടുത്ത് സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വാഹനം ഏതെന്ന് കണ്ടെത്താനും ഇത് ഓടിച്ചിരുന്നയാളെ തിരിച്ചറിയാനും ക്ഷേത്ര സമുച്ചയത്തിലെയും പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വാഹനം എത്രയും വേഗം കണ്ടെത്തി ഡ്രൈവറെ പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഡീഷണര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മഹേഷ് കുമാര്‍ പറഞ്ഞു.

85ഉം 86ഉം വയസ് പ്രായമുള്ളവരാണ് മരിച്ച ദമ്പതികള്‍. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയ്ക്ക് അയച്ചു. ക്ഷേത്രത്തിന് സമീപത്തേക്ക് സാധാരണ നിലയില്‍ വാഹനങ്ങള്‍ കടത്തിവിടാറില്ലെങ്കിലും ചിലര്‍ നിര്‍ബന്ധപൂര്‍വം വാഹനങ്ങള്‍ കൊണ്ടുപോകാറുണ്ടെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇത്തരത്തില്‍ ഒരു കാര്‍ അകത്തേക്ക് പ്രവേശിച്ചിരുന്നു. ഈ വാഹനമാകാം പുലര്‍ച്ചെ അപകടമുണ്ടാക്കിയതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button