തൃശൂര്‍: ഇരിങ്ങാലക്കുട കരുവന്നൂരില്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണം നടത്തിയ പ്രതികൾ പിടിയിൽ. ശനിയാഴ്ച്ച രാത്രിയാണ് സംഭവം. ഇരിങ്ങാലക്കുട പൊലീസ് പിടികൂടി. കരുവന്നൂര്‍ ബംഗ്ലാവ് ചേലകടവില്‍ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബൈക്ക് തടഞ്ഞ് നിര്‍ത്തി ഗുണ്ടാ ആക്രമണം നടത്തുകയും ചെയ്ത സംഭവത്തിലാണ് മൂന്ന് പ്രതികളെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. കരുവന്നൂര്‍ ബംഗ്ലാവ് സ്വദേശികളായ മുരിങ്ങത്ത് വീട്ടില്‍ സുധിന്‍(26), പുരയാറ്റുപറമ്പില്‍ വീട്ടില്‍ ഗോകുല്‍ കൃഷ്ണ (26), ആറാട്ടുപുഴ സ്വദേശി തലപ്പിള്ളി വിട്ടില്‍ ദേവദത്തന്‍ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ ആക്രമണത്തിൽ ദുര്‍ഗാനഗര്‍ സ്വദേശികളായ പേച്ചേരി വീട്ടില്‍ സുധാകരന്‍ (50), പേയില്‍ വീട്ടില്‍ സലീഷ് (42) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്കും മാറ്റി.
Post Your Comments