COVID 19Latest NewsNewsInternational

3600 ഡയമണ്ടുകള്‍ പിടിപ്പിച്ച ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്ക്കുമായി യ്വെല്‍ കമ്പനി

ജെറുസലേം : കോവിഡ് 19 പശ്ചാത്തലത്തില്‍ മാസ്ക് ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. വ്യത്യസ്തമായ നിരവധി മാസ്കുകൾ ഇതിനോടകം തന്നെ വിപണിയിൽ ശ്രദ്ധ നേടി കഴിഞ്ഞു. എന്നാൽ ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക്കിന്റെ നിര്‍മാണത്തിലാണ് ഇസ്രായേലിലെ ഒരു ജുവലറി. 18 കാരറ്റ് സ്വര്‍ണത്തില്‍ വെളളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകള്‍ പിടിപ്പിച്ച മാസ്‌കിന് ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് കണക്കാക്കുന്നത്. അതായത് 11 കോടി ഇന്ത്യന്‍ രൂപ.

ഒരു ഉപഭോക്താവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മാസ്‌ക് നിര്‍മിക്കുന്നത്. ലോകത്തിലെ ഏററവും വില കൂടിയ മാസ്‌ക് ആയിരിക്കണം, ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാകണം എന്നീ രണ്ടു നിര്‍ദേശങ്ങളാണ് മാസ്‌ക് നിര്‍മാണത്തിനായി ജുവലറിയെ സമീപിച്ച ഉപഭോക്താവ് മുന്നോട്ട് വെച്ചതെന്ന് യ്വെല്‍ കമ്പനിയുടെ ഉടമസ്ഥനായ ലെവി പറഞ്ഞു.

ഏററവും വില കൂടിയ മാസ്‌കായിരിക്കണം എന്നുളള ഉപഭോക്താവിന്റെ ആവശ്യം തങ്ങളെ സംബന്ധിച്ച് വളരെ എളുപ്പമുളളതാണെന്ന് ലെവി പറയുന്നു. അതേസമയം ഉപഭോക്താവിനെ കുറിച്ചുളള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ‘പണം കൊണ്ട് എല്ലാം സ്വന്തമാക്കാന്‍ കഴിയണമെന്നില്ല, എന്നാല്‍ തീര്‍ച്ചയായും ഡയമണ്ട് മാസ്‌ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങള്‍ ശ്രദ്ധിക്കും. അപ്പോള്‍ ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതില്‍ പ്രധാനം.’ ലെവി പറയുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തില്‍ ജനങ്ങള്‍ സാമ്പത്തികമായും ആരോഗ്യപരമായും ദുരിതമനുഭവിക്കുമ്പോള്‍ ഇത്തരമൊരു മാസ്‌ക് ചിലപ്പോള്‍ തെറ്റായ രീതിയില്‍ സ്വീകരിക്കപ്പെട്ടേക്കാമെന്നും ലെവി പറഞ്ഞു. എന്നിരുന്നാലും ഈ സമയത്ത് ഇതുപോലൊരു ഓര്‍ഡര്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് തന്റെ ജീവനക്കാര്‍ എന്നും അദ്ദേഹം പറഞ്ഞു. നേരത്തെ  2.8 ലക്ഷത്തിന്റെയും 3.8 ലക്ഷത്തിന്റെയും മാസ്‌കുകള്‍ ധരിച്ച ഇന്ത്യയിലെ രണ്ടു വ്യാപാരികള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button