Latest NewsBikes & ScootersNewsAutomobile

ഹാര്‍ലി ഡേവിഡ്സണ്‍, ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചേക്കും

അമേരിക്കന്‍ ഇരുചക്ര വാഹനനിർമാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്‍, ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനൊരുങ്ങുന്നു. അടുത്ത മാസം ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രേണിയിലെ ഏകദേശം 30 ശതമാനം വരെ മോഡലുകളെ വെട്ടിക്കുറയ്ക്കുമെ കമ്പനി അടുത്തിടെയാണ് അറിയിച്ചത്. പുതിയ സിഇഒ ജോചെന്‍ സീറ്റ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സീറ്റ്‌സിന്റെ നേതൃത്വത്തില്‍, ഹാര്‍ലി ഡേവിഡ്സണ്‍ റിവയര്‍ എന്ന പേരില്‍ ഒരു പുതിയ ബിസിനസ് തന്ത്ര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്., ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നു. ഇതിന്റെ ഭാഗമായി പ്രാഥമിക വിപണികളായ യൂറോപ്പ്, ചൈന, യുഎസ് എന്നിവയില്‍ കമ്പനിയുടെ മുഴുവന്‍ ശ്രദ്ധയും മാറ്റുന്നത് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനാൽ ഹാര്‍ലി ഡേവിഡ്സണ്‍ ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും ഏകീകരിക്കാനും ആഗ്രഹിക്കുന്നില്ല.
അതേസമയം ആഗോള പുനസംഘടനയുടെ ഭാഗമായി ഹാര്‍ലി ഡേവിഡ്സണ്‍ സിംഗപ്പൂരിലേക്ക് മാറ്റുന്നുവെന്ന് ഏഷ്യ എമര്‍ജിംഗ് മാര്‍ക്കറ്റിന്റെയും ഇന്ത്യയുടെയും മാനേജിംഗ് ഡയറക്ടര്‍ സജീവ് രാജശേഖരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button