Bikes & ScootersNewsAutomobile

നിരത്തുകൾ കീഴടക്കാൻ ഹാർലിയുടെ അഡ്വഞ്ചർ ബൈക്ക് എത്തുന്നു; പാൻ അമേരിക്ക 1250 ഇന്ത്യയിലേയ്ക്ക്

ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യുവിന്റെ R 1250 GS ആയിരിക്കും പാൻ അമേരിക്ക 1250യുടെ മുഖ്യ എതിരാളി

ന്യൂഡൽഹി: ഇന്ത്യൻ ഇരുചക്ര വാഹന വിപണി കീഴടക്കാൻ ഹാർലി ഡേവിഡ്‌സണിന്റെ അഡ്വഞ്ചർ ബൈക്ക് എത്തുന്നു. പാൻ അമേരിക്ക 1250 ഇന്ത്യയിലെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. രണ്ട് വർഷത്തിനുള്ളിൽ പാൻ അമേരിക്ക 1250 ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് വിവരം.

Also Read: ആർഎസ്എസ് ഉൾപ്പെടെ എല്ലാ സംഘടനകളോടും സൗഹൃദം; വിജയരാഘവന്റെ ലേഖനം മറുപടി അർഹിക്കുന്നില്ലെന്ന് എൻഎസ്എസ്

സ്റ്റാൻഡേർഡ്, പാൻ അമേരിക്ക സ്‌പെഷ്യൽ എന്നീ രണ്ട് പതിപ്പിലാകും പാൻ അമേരിക്ക 1250 ഇന്ത്യയിലെത്തുക. എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഹിൽഹോൾഡ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സെമി ആക്റ്റീവ് സസ്‌പെൻഷൻ, വിവിധ റൈഡിംഗ് മോഡുകൾ തുടങ്ങി നിരവധി ഫീച്ചറുകളോട് കൂടിയാണ് പാൻ അമേരിക്ക 1250 എത്തുന്നത്.

19 ഇഞ്ച് മുൻവീലും 17 ഇഞ്ച് പിൻവീലുമാണ് പാൻ അമേരിക്ക 1250നെ ആകർഷകമാക്കുന്നത്. 1252 സിസി റെവൊല്യൂഷൻ മാക്‌സ് വിട്വിൻ എൻജിനാണ് ബൈക്കിന് കരുത്തേകുക. 9,000 ആർപിഎമ്മിൽ 150 എച്ച്പി പവറും 6,750 ആർപിഎമ്മിൽ 127 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പ്പാദിപ്പിക്കുക. ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യുവിന്റെ R 1250 GS ആയിരിക്കും പാൻ അമേരിക്ക 1250യുടെ മുഖ്യ എതിരാളി. ഏകദേശം 20.99 ലക്ഷം രൂപയാണ് വാഹനത്തിന് വില പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button